ഒരു ആൺകുട്ടിയെ ഇതിൽ കൂടുതൽ എങ്ങനെ confuse ചെയ്യിക്കാം!!!!


എന്റെ ജീവിതത്തിൽ നിന്നു പറിച്ചെടുത്ത ഒരേടാണിത്.. അപ്രതീക്ഷമായി കിട്ടിയ ഒരു സൌഹൃദം മനം മടുപ്പിക്കുന്ന ഏകാന്തതയിൽ നിന്നും ഒരു പരിധി വരെ ആശ്വാസമായിരുന്നു. എന്നാൽ അതിനെ എനിക്കെങ്ങനെ പ്രണയത്തിന്റെ നാലതിരുകൾക്കുള്ളിൽ തളച്ചിടാനാകും? സുഹൃത്തിന്റെ പ്രണയാഭ്യർത്ഥന നിരസിച്ചു കൊണ്ട് ഞാനെഴുതിയ കത്താണിത്.. എനിക്കന്നു പ്രായം പതിനാറു വയസ്സ്.. ( പ്രണയം നിരസിക്കുകയാണെന്ന് അവനു മനസ്സിലായോ എന്നു മാത്രം എന്നോട് ചോദിക്കരുത്..)



Sebi,
'അറിയില്ല' എന്ന എന്റെ വാക്കിൽ നിന്നും നീ വായിച്ചെടുത്ത ആ ഉത്തരം; അതൊരു പക്ഷേ നിന്നെക്കാൾ കൂടുതൽ വേദനിപ്പിച്ചത് എന്നെത്തന്നെയാകാം. അല്ലെങ്കിൽ എന്തിന് ഞാനീ കത്തെഴുതുന്നു? എന്നിരുന്നാലും എനിക്ക് നിന്നോടു ചിലതു പറഞ്ഞേ പറ്റൂ....
നിനക്ക് എന്നെ കുറിച്ച് എന്തു വേണമങ്കിലും കരുതാം. ഒരുപക്ഷേ ആ ധാരണകൾ പാടേ തെറ്റാണെങ്കിൽ കൂടി തിരുത്തേണ്ട ആവശ്യം എനിക്കില്ല. അത്രമേൽ ഒരു ബന്ധവും നമ്മൾ തമ്മിലില്ലെന്ന് ആദ്യമേ വ്യക്തമായി പറയട്ടെ.. പിന്നെന്തുകൊണ്ട് ഞാനുമിത്ര വിഷമിക്കുന്നു എന്നെനിക്കറിയില്ല. എന്നാലും അതിൽ നീയെന്നിൽ നിന്നും കേൾക്കാനാഗ്രഹിക്കുന്ന വാക്കുകളൊന്നും ഉത്തരമായി കണ്ടെടുക്കാനാവില്ല.
എന്തറിയുന്നു നീ എന്നെ കുറിച്ച്....??
ബാല്യത്തിന്റെ ആദ്യപടിയിൽ തന്നെ എനിക്കെന്റെ നിഷ്കളങ്കത നഷ്ടമായി. കുട്ടിക്കാലത്ത് എന്റെ കൺകളിലുടക്കിയ ആദ്യചിത്രം രൌദ്രമുഖമായിരുന്നു. കൌമാരത്തിന്റെ ആരംഭഘട്ടത്തിലേ ഞാൻ കരയാൻ മറന്നത് ആ കണ്ണുനീർ തുടച്ചു മാറ്റാൻ ചുറ്റും കൈകൾ ഉണ്ടായിരുന്നതു കൊണ്ടല്ല. എന്റെ കൺകളിൽ നിന്നുതിരുന്ന ഓരോ അശ്രുവും മറ്റുള്ളവരിൽ പരിഹാസമുണർത്തുന്നു എന്ന വ്യക്തമായ തിരിച്ചറിവുണ്ടായപ്പോൾ ഞാൻ മനപ്പൂർവ്വം കരയാൻ മറന്നു..
മനസ്സിലായില്ല, അല്ലെ?
നീയീ കാണുന്ന ഞാനല്ല യഥാർത്ഥത്തിലുള്ള അഞ്ജു.. അതിൽ നിന്നുമെത്ര അന്തരമാണീ മുഖം..... ഞാൻ മാറിയിരിക്കുന്നു, എനിക്കു പോലും ചിന്തിക്കാനാവാത്ത വിധം..............
നീ നിന്റെ ജീവിതം ആഘോഷിക്കുന്നുവെന്ന് പറയുന്നു. ഭാവിയെ കുറിച്ച് ഉത്കണ്ഠയില്ലെന്ന്! എനിക്കറിയാം, പരമാർത്ഥമാണത്. എനിക്ക് നിന്നോട് അസൂയയാണ്; നിനക്ക് നീ പോലും ഒരു ഭാരമാവുന്നില്ലല്ലോ എന്നോർത്ത്.
അപ്പോൾ എനിക്ക് ഞാൻ ഭാരമാണോ എന്ന നിന്റെ ആശ്ചര്യഭാവം എനിക്ക് മനസ്സിലാകുന്നുണ്ട്. പക്ഷേ നീയതറിയണം, ആ വേദനയെന്തെന്ന്. അതറിയിക്കാൻ വേണ്ടി മാത്രമാണ് ഈ കത്ത്. ഇതു പറയാനാണ് ഞാനിന്നലെ നിന്നോട് ഒറ്റക്ക് സംസാരിക്കണമെന്നു പറഞ്ഞത്. പക്ഷേ തെറ്റായ വ്യാഖ്യാനമാണ് അവിടെയും ഉരുത്തിരിഞ്ഞത്. ഞാനുദ്ദേശിച്ച അർത്ഥമൊഴികെ ബാക്കിയെല്ലാം നീയതിൽ നിന്ന് വായിച്ചെടുത്തു. പക്ഷേ എന്നിട്ടും ഞാൻ പ്രത്യാശ കൈവെടിഞ്ഞില്ല. കാരണമെന്തെന്നല്ലേ?
എനിക്ക് ദുര്യോധനനാകാമെങ്കിൽ നിനക്ക് കർണ്ണനാകാനുമാകുമെന്ന് ഞാൻ കരുതി. ഇനി അതും എന്റെ മിഥ്യാധാരണയായിക്കൂടെന്നില്ല.
തികച്ചും വ്യർത്ഥമായ ചിന്തകളുടെ ഒരു കൂമ്പാരം തന്നെയാണ് ഞാൻ.. അത് നിന്നേക്കാൾ അടുത്തറിഞ്ഞ ഒരാൾ ഈ ഭൂമുഖത്തുണ്ടോ?
ഇല്ല, തിരിച്ചു വിളിക്കാൻ എനിക്കുദ്ദേശമില്ല. അതിനുള്ള കരുത്ത് എന്നിൽ അവശേഷിച്ചിട്ടുമില്ല.............. പക്ഷേ അന്ന്............ ഹൃദയരക്തം കൊണ്ട് ഞാനെഴുതിയ ഓരോ വാക്കും നീ വായിച്ചറിഞ്ഞത് വേദനയോടു കൂടി തന്നെയായിരുന്നു. നിന്നെ തള്ളിപ്പറഞ്ഞിട്ടും കൂടി നീയത് ഉൾക്കൊണ്ടു, പരിഭവമേതുമില്ലാതെ. ആ തിരിച്ചറിവാണ് എന്നെ തളർത്തിയത്. നിന്റെ നൊമ്പരങ്ങളോട് പ്രതികരിക്കാനാവാത്ത ഈ അവസ്ഥയിൽ നിന്ന് ഞാൻ ഓടിയൊളിക്കുകയാണ്, എന്നിലേക്കു തന്നെ. ഇനിയൊരു തിരിച്ചു വരവില്ലെന്ന് ഞാൻ നിന്നെ ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു.
പക്ഷേ ചിലതെല്ലാം ഞാനിപ്പോഴും മറച്ചു വെക്കുകയാണ്. മറ്റൊന്നും കൊണ്ടല്ല, അതൊന്നും ഒരാളോടും പങ്കുവെക്കാൻ ഞാനിഷ്ടപ്പെടുന്നില്ല. ഇതെല്ലാം നിനക്ക് മനസ്സിലാക്കാൻ പ്രയാസമായിരിക്കും.. എങ്കിലും.................
അറിയാതെ മനസ്സിൽ ചിറകടിക്കുന്ന സത്യങ്ങൾ ഒരു തേങ്ങലായി. എന്റെ മനസ്സിൽ തന്നെ ഞാനുപേക്ഷിക്കുകയാണ്.. ആരാണ് സെബീ, ഇവിടെ തെറ്റു ചെയ്തത്? നീയോ ഞാനോ നമ്മുടെ സാഹചര്യങ്ങളോ? ( നിനക്കറിയാമെങ്കിലും പറയരുത്...)
ഇവിടെ എഴുതപ്പെടാത്ത വാക്കുകൾ ജീവിതവീഥിയിൽ വേഗതയുടെ താളം ചമയ്ക്കുകയാണ്.. ഒരു ജീവിതം തന്നെ ശിഥിലമാകുന്നത് കളിക്കുട്ടികളുടെ നൊമ്പരം പോലുമില്ലത്ത ഭാവത്തിൽ നിസ്സംഗമായി നേരിടാനാണെന്റെ വിധി. ഒരു നിശ്ചലദൃശ്യത്തിന് ഭംഗി കൂട്ടാനെന്നവണ്ണം നിന്റെ കയ്യാൽ അണിഞ്ഞൊരുങ്ങിയ ഒരു താജ്മഹൽ ഞാനിപ്പോൾ സ്വപ്നം കാണുന്നു. സെബി, നിഗൂഢതകളുടെ വ്യാപ്തിയിലേക്ക് ഞാനീ ജന്മം ഉപേക്ഷിക്കുകയാണ്.. വിട.... ജീവിതത്തിന്റെ മധുരപ്രതീക്ഷകൾക്ക് വെൺനിലാവിന്റെ തെളിമയോടെ ഞാനെന്നും നിന്റെ സ്വപ്നങ്ങൾക്ക് ശുഭകരമായ സാഫല്യം നേരുന്നു.

എന്റെ നിനവുകള്‍

ഒഥല്ലോയുടെ പ്രിയ പത്നി......
പ്രണയത്തിനു പകരം എനിക്ക് വേണ്ടത്...
തണല്‍.
ചൂലിന്‍റെ ആത്മഭാഷണം.
വിട.
മാംസത്തെ പ്രണയിക്കുന്നവര്‍...
പ്രണയം സ്ത്രീക്ക് ചങ്ങലയാവുന്നതെപ്പോള്‍?
പ്രണയത്തിന്റെ ഋതുഭേദങ്ങള്‍
സ്നേഹത്തിന്റെ കടലും ദാഹവും...
എന്നില്‍ നീ തേടുന്നതെന്താണ്???
ഓര്‍മ്മയുടെ വ്യതിയാനങ്ങള്‍...
തോല്‍വികള്‍ - ജയങ്ങള്‍
പഴഞ്ചൊല്ലും പുതുചോല്ലും
വലിയ തെറ്റ്
ജഡം പേറുന്നവര്‍

പ്രണയ ലേഖനം



ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി ഒരു പ്രണയ ലേഖനം കാണുന്നത്. ഞാന്‍ പഠിച്ചിരുന്ന സ്കൂളിന്റെ അടുത്ത് തന്നെ ഉള്ള ഒരു ചേട്ടന്‍ എന്നും ജന്കളുടെ ക്ലാസിന്റെ ജനലരികില്‍ വന്നു നോക്കി നില്കരുണ്ടയിരുനു ഒരു ദിവസം ഇന്റര്‍വെല്‍ സമയത്ത് ആ ചേട്ടന്‍ എന്നെ അടുത്തേക്ക് വിളിക്കുകയും വളരെ സ്നേഹത്തോടെ പേരു ചോതിക്കുക്കയും ചെയ്തു പിന്നെ എനിക്ക് രണ്ടു മിട്ടായി നീടിയിട്ടു പറഞ്ഞു നീഎനിക്ക് ഒരു ഉപകാരം ചെയ്യണം എന്ന്. അപ്പോള്‍ ഒന്നും എനിക്ക് എന്താ എന്ന് മനസിലായില്ല ആ ചേട്ടന്‍ എനിക്ക് ഒരു കൊച്ചിനെ കാണിച്ചു തനിട്ടു പറഞ്ഞു ആ കുട്ടിയെ എനിക്ക് ഇഷ്ടം ആണ് അത് കൊണ്ടു നീ എനിക്ക് കുറച്ചു സഹായം ചെയണം ഈ കാര്യത്തില്‍ എന്ന്. ആ ചേട്ടന്‍ അങ്ങനെ പരഞതില്‍ തെറ്റില്ല കാരണം ചേട്ടന്‍ കാണിച്ചു തന്ന കുട്ടി ഞാന്‍ ആയി വളരെ അടുപതിലയിരുനു എന്റെ തൊട്ടു തന്നെ ഇരുന്നിരുന്ന അവള്‍ ആ ക്ലാസിലെ ഏറ്റവും സുന്ദരി ആയ ജന്കള്‍ എല്ലാം സ്നേഹത്തോടെ വിളിക്കുന്ന " പ്രാവ് " ആയിരുന്നു.


കാരണം അവളെ കണ്ടാല്‍ ശരിക്കും എന്താ പറയാ...വെളുത്തു തുടുത്ത ഒരു സുന്ദരി കുട്ടി ആയിരുന്നു. ആ ചേട്ടന് അങ്ങനെ തോന്നിയതില്‍ യാതൊരു തെറ്റും ഇല്ല കാരണം ഇപ്പോള്‍ അവളെ കുറിച്ചു ആലോചിക്കുമ്പോള്‍ അന്ന് എനിക്ക് പറ്റിയ തെറ്റിനെ കുറിച്ചു ഞാന്‍ എപ്പോളും പശ്ചാതപിക്കാര്‍ ഉണ്ടേ (എനിക്ക് പറ്റിയ തെറ്റ് എന്താണ് എന്ന് വഴിയേ മനസിലാകും) അങ്ങനെ ആ ചേട്ടന്‍ എന്നും വരും അവളെ നോക്കി നില്കും അപ്പോള്‍ എല്ലാം ഞാന്‍ അവളുമായി സംസാരിച്ചും അടി കൂടിയും നില്‍ക്കുന്നുണ്ടാകും അത് കൊണ്ടാവും ആ ചേട്ടന്‍ എന്നെ തന്നെ ധൂഥന്‍ ആയി തിരഞ്ഞെടുക്കാന്‍ കാരണം.


അന്ന് ജന്കള് ആ സ്കൂളിലെ മോശം ഇല്ലാത്ത പഠിപ്പിസ്റ്റ്‌ ടീം ആയിരുന്നു അത് കൊണ്ടു തന്നെ ജന്കളുടെ ക്ലാസ്സില്‍ എല്ലംരും മോശം അല്ലാത്തവര്‍ ആയിരുന്നു. അത് കൊണ്ടു തന്നെ ക്ലാസ്‌ എല്ലപോലും വളരെ സൈലന്റ് ആയിരുന്നു. എന്നാലും ജന്കള്‍ വളരെ അടിച്ച് പൊളിച്ചും ക്ലാസ്‌ മുന്നോട്ടു പോയത്. ക്ലാസിലെ സുന്ദരികളില്‍ ഏറ്റവും സുന്ദരിയായിരുന്നു " പ്രാവ് " അത് കൊണ്ടു തന്നെ യാണ് അവളെ ജന്കള്‍ അങ്ങിനെ വിളിച്ചിരുന്നത് . അവളെ കാണാന്‍ ആണ്‍കുട്ടികള്‍ ഇന്റര്‍വെല്‍ സമയങ്ങളില്‍ അവളുടെ മുന്നില്‍ കൂടി വെറുതെ നടക്കുമായിരുന്നു. ഞങ്ങളുടെ ക്ലാസില്‍ വെച്ചു മാത്രമെ ജന്കള്‍ സംസരിക്കര്‍ ഉള്ളു . അവള്‍ എല്ലപോലും എന്റെ കൂടെ സംസരികുന്നതും ഇടക്ക് ജന്കള്‍ ഉച്ച ഭക്ഷണം പങ്കു വെക്കുന്ന്നതും ആ ചേട്ടന്‍ കണ്ടിട്ടുണ്ടേ അത് കൊണ്ടാണ് ആ ചേട്ടന്‍ എന്നെ തന്നെ അയാള്ക് അവളോടുള്ള സ്നേഹം തുറന്നു പറയുവാന്‍ തിരഞ്ഞു എടുത്തത്‌. എന്നാല്‍ അവളോട്‌ അത് നേരിട്ടു പറയാന്‍ ആ ചേട്ടന് ദൈര്യം ഇല്ലാത്തത് കൊണ്ടു ആ ചേട്ടന്‍ എന്റെ കയ്യില്‍ ഒരു ലെറ്റര്‍ തന്നിട്ട് അവള്‍ക്ക് കൊടുക്കാന്‍ പറഞ്ഞു. ആ ലെറ്റര്‍ ഒരു പ്രണയ ലേഖനം ആണെനു എനിക്ക് അറിയില്ലാരുന്നു.


ഞാന്‍ എന്നത്തേയും പോലെ ഉച്ച ഭക്ഷണത്തിന് ശേഷം ക്ലാസില്‍ സൊറ പറഞ്ഞു ഇരിക്കര്‍ ഉണ്ടേ എല്ലാ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അപ്പോളെല്ലാം " പ്രാവ്" എന്റെ കൂടെ ആണ് ഇരിക്കാര് ,ഞാന്‍ അവളെ പതുക്കെ പുറത്തേക്ക് വിളിച്ചു എനിട്ട്‌ ആ ചേട്ടന്റെ പേരു പറഞ്ഞു ആ ചേട്ടന്‍ നിനക്കു തന്നതാണ് ഈ ലെറ്റര്‍ വായിച്ചു മറുപടി കൊടുക്കാന്‍ പറഞ്ഞു. അവള്‍ അത് മേടിച്ചു എനിട്ട്‌ എന്റെ മുഘത് നോക്കി ഞാന്‍ അവളെ ഒന്നേ നോക്കിയുള്ള്‌ അവളുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നു തുടുത്തു നില്കുന്നു. ആ രംഗം അത്ര പന്തിയല്ല എന്ന് മനസിലകിയ ഞാന്‍ പതുക്കെ ഗ്രൌണ്ടിലേക്ക് തടി തപ്പി.

പേടിച്ചു പേടിച്ചാണ് ഞാന്‍ പിന്നെ ക്ലാസില്‍ ചെന്നത് അവിടെ ചെന്നത് എല്ലാരും കൂടെ എന്നെ തന്നെ തുറിച്ചു നോക്കുന്നുണ്ടേ. ഞാന്‍ ഒന്നും അറിയാതെ പോലെ എന്റെ സീറ്റില്‍ ചെന്നു ഇരുന്നു. എന്റെ സീറ്റിന്റെ അടുത്ത് തന്നെ ആണ് അവളും ഇരുന്നിരുന്നത് എന്റെ ഡസ്ക് അവളുടെ ഡസ്ക് തമ്മില്‍ ജസ്റ്റ്‌ ഒരു ആള്‍ക്ക് നടന്നു പോകാന്‍ ഉള്ള ഗാപ്‌ മാത്രേ ഉണ്ടായിരുന്നുള്ളു. അങ്ങനെ ഉച്ചക്ക് ശേഷം ഉള്ള ക്ലാസുകള്‍ ഓരോന്നും കഴിഞ്ഞു തുടങ്ങി എനിക്കാണേല്‍ ഭയം കൂടുകയും ചെയുന്നു കാരണം അവളുടെ ഇക്ക അവിടെ തന്നെ ഉള്ള അതായത് കൊണ്ടു എന്തേലും ഉണ്ടാകുമോ എണ്ണ പേടിയും അത് സ്കൂളില്‍ അറിഞ്ഞാല്‍ പ്രിന്‍സിപ്പല്‍ തോമസ്‌ മാഷുടെ അടിയും ഓര്ത്തു ഞാന്‍ ആകെ വിറച്ചു ഇരുന്ന്നു. അങ്ങനെ ഇരിക്കുമ്പോള്‍ ക്ലാസിലെ മറ്റുകുട്ടികളുടെ പെരുമാറ്റത്തില്‍ നിന്നും എനിക്ക് മനസിലായി അത് അവളും ഞാനും മാത്രേ അറിഞ്ഞിട്ടുള്ളൂ ഈ ലെറ്റര്‍ കേസ് എന്ന്. അപ്പോള്‍ തന്നെ പകുതി സമാധാനം ആയി.അങ്ങനെ ക്ലാസ്‌ കഴിഞ്ഞു എല്ലാരും വീട്ടിലേക്ക് പോയി, എനിക്കാണേല്‍ വീട്ടില്‍ പോയിട്ടും സമാധാനം ഇല്ല നാളെ എന്താണ് സംഭവിക്കുക എന്ന് അറിയില്ല അത് ആലോചിക്കുമ്പോള്‍ തന്നെ എനിക്ക് ഉറക്കം വരുനില്ല, എങ്ങനെയോ ഉരുണ്ടും മറിഞ്ഞും ഞാന്‍ നേരം വെളുപ്പിച്ചു.

രാവിലെ എന്നത്തേയും പോലെ സ്കൂളില്‍ പോകാന്‍ വല്യ ഇന്റെരെസ്റ്റ്‌ ഇല്ല എന്തോ ഒരു ചെറിയ പേടി. എങ്ങിലും രണ്ടും കല്പിച്ചു വണ്ടിയില്‍ കേറി ചെന്നു ഇറങ്ങുനത് തന്നെ അവള്‍ടെ ഇക്കാടെ മുന്നിലെക്കയിരുന്നു. അതുവരെ ഉണ്ടായിരുന്ന ദൈരം എല്ലാം പോയി, അയാള്‍ എന്റെ അടുക്കലേക്കു നടന്നു വരികയാണ് എന്റെ അടുത്ത് വരും തോറും ഞാന്‍ പേടിച്ചു വിറക്കുകയാണ് എന്താണ് സംഭവിക്കുക എന്നറിയാതെ. അയാള്‍ അടുത്ത് വന്നു ഒന്നു ചിരിച്ചു എനിട്ട്‌ ഒരു ഇന്‍സ്ട്രുമെന്റ് ബോക്സ്‌ എന്റെ കയില്‍ തന്നു പറഞ്ഞു ഇതു എന്റെ അനിയത്തിക്ക് കൊടുക്കണം അവള്‍ പോരുമ്പോള്‍ എടുക്കാന്‍ മറന്നതാണ് എന്ന് പറഞ്ഞു, അതിനെന്താ ഞാന്‍ കൊടുക്കാലോ എവിടെന്നോ കിട്ടിയ ദൈരം സംഭരിച്ച് ഞാന്‍ പറഞ്ഞു, അവള്‍ടെ ഇക്ക പോയപ്പോള്‍ എനിക്ക് സമാധാനം ആയി അവള്‍ വീട്ടില്‍ പറഞ്ഞിട്ടില്ല എന്റെ പേടി എല്ലാം അപ്പോള്‍ തന്നെ പമ്പ കടന്നു. ഞാന്‍ എവിടെയും തങ്ങാതെ നേരെ ക്ലാസില്‍ ചെന്നു, അവിടെ എല്ലാരും ഇരികുന്നുണ്ടേ അവളും ഉണ്ടേ എല്ലാവരും അന്ന് പടിക്കെണ്ടാതായ പഥ്യം ഒന്നുകൂടെ പഠിക്കുന്ന തിരക്കില്‍ ആയിരുന്നു. ഞാനും എന്റെ സീറ്റില്‍ പോയി ഇരുന്നു അവളുടെ ബോക്സ്‌ അവള്‍ക്ക് നീട്ടിയിട്ട്‌ ഞാന്‍ മുഘത് നോക്കാതെ പറഞ്ഞു നിന്റെ ഇക്ക തന്നതാ പുറത്തു വെച്ചു നിന്നെ എല്പികാന്‍ വേണ്ടി എന്ന് പറഞ്ഞു ഞാന്‍ അവളുടെ മുഖത്തേയ്ക്ക് നോക്കിയപ്പോള്‍ അവള്‍ എന്നോട് ഒന്നു പുഞ്ചിരിച്ചു അത് കണ്ടപ്പോള്‍ എനിക്ക് കൂടുതല്‍ സമാധാനം ആയി അവള്കും എന്നോട് ദേഷ്യം ഇല്ല എന്ന് മനസിലായി. അപ്പോള്‍ അവള്‍ ഒരു കിളി കൊഞ്ഞലോടെ എന്നോട് ചോതിച്ചു . എന്താ എന്നെ കാണുമ്പോള്‍ ഒരു വല്ലാത്ത ഗൌരവം , ഒന്നും ഇല്ല എന്ന് പറഞ്ഞു ഞാന്‍ നേരെ പുറത്തേക്ക് ഓടി പോയി അവിടെ നിന്നു ഞാന്‍ വിളിച്ചതായ എല്ലാ ദൈവങ്ങല്കും നന്ദി പറഞ്ഞു.

തിരികെ ക്ലാസില്‍ വന്നു കേറിയപ്പോള്‍ ഹിന്ദി ടീച്ചര്‍ നിര്‍മല ടീച്ചര്‍ ക്ലാസ്‌ തുടങ്ങി ഞാന്‍ വേഗം ബുക്ക്‌ തുറന്നു എടുക്കുന്ന പാഠം നോക്കിയപ്പോള്‍ അതില്‍ ഒരു ലെറ്റര്‍ ഇരിക്കുന്നു. അതില്‍ എങ്ങനെ എഴുതിയിരിക്കുന്നു അവള്‍ " പറഞ്ഞേക്ക് ആ ലെറ്റര്‍ തന്ന ചേട്ടനോട് എനിക്ക് ഇഷ്ടം അന്നെന്നു പക്ഷെ ചേട്ടനെ അല്ല ഇഷ്ടം എനിക്കിഷ്ടം നിന്നെ ആണെന്ന്". പതുക്കെ ഞാന്‍ ബുക്ക്‌ അടച്ചു അവള്‍ടെ മുഗത്ത് നോകിയപ്പോള്‍ അവളുടെ മുഘത് എന്നോടുള്ള സ്നേഹം എനിക്ക് കാണാമായിരുന്നു. അങ്ങനെ പിന്നെ എന്റെ അടുത്ത ചില കൂട്ടുകാരും പിന്നെ എന്റെ രണ്ടു മൂന്നു കസിന്‍സ്‌ അറിഞ്ഞു ഈ സംഭവം , എങ്ങിലും അതികം ആരും അറിയാതെ ജന്കള്‍ ശ്രദ്ധിച്ചിരുന്നു മാത്രവും അല്ല അവള്‍ ഇഷ്ടം ആണെന്ന് പറഞ്ഞെങ്കിലും ആ പ്രായത്തിന്റെ ആണെന്ന് തോന്നുന്നു യാതൊരു വ്യതസവും ജന്കല്കിടയില്‍ ഉണ്ടായില്ല എന്നത്തേയും പോയെ നല്ല രീതിയില്‍ മുന്നോട്ടു പോയി. അങ്ങനെ രണ്ടു മാസം കഴിഞ്ഞപ്പോളെക്കും എക്സാം കഴിഞ്ഞു പിന്നെ ഞാന്‍ അവളെ കണ്ടിട്ടില്ല ഹൈ സ്കൂള്‍ പഠനം ജന്കള്‍ വേറെ ആയിരുന്നു അത് കൊണ്ടു തന്നെ ജന്കള്‍ പിന്നെ കണ്ടിട്ടില്ല അന്ന് ഇഷ്ടം ആണെന്ന് പറഞ്ഞതു അല്ലാതെ ജന്കള്‍ തമ്മില്‍ അങ്ങനെ ഒരു ബന്ധം ഉണ്ടായിട്ടില്ല കാരണം എക്സാം ടൈം ആയതു കൊണ്ടു എല്ലാരും സീരിയസ് പടിപ്പിലയിരുന്നു മാത്രവും അല്ല ഞാന്‍ മുന്നേ പറഞ്ഞല്ലോ പ്രായത്തിന്റെ പക്കതകുരവും പിന്നെ അയാളില്‍ നിന്നു രക്ഷപെടുവാന്‍ ആയി അവള്‍ അങ്ങനെ പറഞ്ഞതാണെന്ന് ഞാനും വിശ്വസിച്ചു . ഇടക്ക് അവളോട്‌ ഒരു ചെറിയ ഇഷ്ടം എനിക്കും തോന്നിയിരുന്നു പക്ഷെ പിന്നെ അവളുടെ വീടിന്റെ അടുത്ത് പോയി കാണുവാന്‍ ഉള്ള ദൈര്യം എനിക്ക് ഉണ്ടായിരുന്നില്ല. അത് കൊണ്ടു തന്നെ ആ ഇഷ്ടം അവിടെ തന്നെ കിടന്നു . പിന്നിട് മൂന്നു വര്‍ഷങ്ങല്ക് ശേഷം ഞാന്‍ പ്രി ഡിഗ്രി പഠിക്കുമ്പോള്‍ ഞാനും എന്റെ കസിന്‍സ്‌ കൂടെ നടന്നു പോകുമ്പോള്‍ പെട്ടന്ന് ഒരു കസിന്‍ വിളിച്ചു പറഞ്ഞു ഡാ ദെ നിന്റെ " പ്രാവ്" പരന്നു പോകുന്നു എന്ന്. ഞാന്‍ നോക്കുമ്പോള്‍ അവള്‍ കല്യണം കഴിഞ്ഞു അവള്‍ടെ ചെക്കന്റെ ഒപ്പം വണ്ടിയില്‍ പോകുന്നതാണ് . അപ്പോള്‍ ജന്കള്‍ എല്ലാരും കൂടെ അന്ന് എനിക്ക് ആ ലെറ്റര്‍ കേസ് കൊണ്ടു ഉണ്ടായ തമാശയെ കുറിച്ചു പറഞ്ഞു ഒരുപാടു ചിരിച്ചു.

ആ ലെറ്റര്‍ തന്ന ചേട്ടന്റെ കാര്യം പറയാന്‍ ഞാന്‍ മറന്നു പോയി, അങ്ങേരോട് ഞാന്‍ പറഞ്ഞു ലെറ്റര്‍ കൊടുത്തപ്പോള്‍ അവള്‍ അത് കീറി കളഞ്ഞു എന്നെ കുറെ ചീത്ത വിളിച്ചു ടീച്ചറോട്‌ പറയും എന്ന് പറഞ്ഞിട്ടുണ്ടേ എന്റെ കാര്യം കട്ടപൊക ആണ് ചേട്ടാ എന്തേലും വന്നാല്‍ ചെടന്‍ എന്റെ കൂടെ നില്കണം എന്നും പറഞ്ഞതും ചേട്ടന്‍ എവിടേക്കോ മുങ്ങി പിന്നെ ആ ചേട്ടനെ ഞാന്‍ കാണുന്നത് പത്തു വര്‍ഷത്തിനു ശേഷം കഴിഞ്ഞ മെയ്‌ മാസം ഞാന്‍ ലീവിനു നാട്ടില്‍ പോയപ്പോള്‍ ഒരു കടയില്‍ വെച്ചു കണ്ടു ഞാന്‍ ചേട്ടനോട് ചോതിച്ചു എന്നെ മനസ്സിലായോ എന്ന് എല്ലാ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഈ കഥ പറഞ്ഞു അപ്പോള്‍ അയാള്ക് എന്നെ നല്ലോണം ഓര്മ ഉണ്ട് ആ ചേട്ടന് എനിട്ട്‌ എന്നോട് പറയാ " അതിന് ശേഷം ജനക്ല്‍ ബയങ്ങര പ്രേമം ആയിരുന്നു കല്യണം കഴിക്കാന്‍ വരെ ഞാന്‍ പോയതാ പിന്നെ ഞാന്‍ തന്നെ വേണ്ട വെച്ചു എന്നൊക്കെ പറഞ്ഞു ബയങ്ങര ബടായി വിട്ടു, അന്ന് ഉണ്ടായ സംഭവം ഓര്ത്തു ഞാന്‍ മനസ്സില്‍ അപ്പോള്‍ ചിരിച്ചു. അതിന് ശേഷം എനിക്ക് ബയങ്ങര ധൈരം അന്ന് ഒരു "ഹംസം" ആയി ദൂത് കൈമാറുന്നതിനു ഒരു പ്രത്യേക ദൈരം തന്നെ എനിക്ക് ഉണ്ടായി ആ പ്രണയ ലേഖനം കൊണ്ടു.

തനിയാവര്‍ത്തനം


തനിയാവര്‍ത്തനം
ആരോടും അധികം സംസാരിക്കാത്ത പ്രക്യതമാണ് റീമയുടേത്. വീട്ടില്‍ നിന്നും അഞ്ച് കിലോമീറ്ററോളം അകലെയുള്ള കോളേജിലേക്ക് റൂട്ട് ബസ്സിലാണ് നിത്യം പോകുന്നതും വരുന്നതും. വളരെ അച്ചടക്കവും ഒതുക്കവുമുള്ള ഒരു സുന്ദരിക്കുട്ടി. ക്ലാസിലെ കുട്ടികള്‍ കഴിഞ്ഞാല്‍ പിന്നെ ആകെയുള്ള അവളുടെ കൂട്ട് അച്ഛന്‍ വാങ്ങിക്കൊടുത്ത ക്യാമറയുള്ള മൊബൈല്‍ ഫോണാണ്. കോളേജില്‍ പോകുമ്പോള്‍ മൊബൈല്‍ കൊണ്ട് പോകാറുണ്ടെങ്കിലും അവള്‍ ആരേയെങ്കിലും വിളിക്കുകയോ,അപരിചിതമായ കോളുകള്‍ എടുക്കുകയോ ചെയ്യാറില്ല. വല്ല അത്യാവശ്യത്തിനും അമ്മയ്ക്കോ അച്ഛനോ വിളിക്കാമല്ലോ എന്ന് മാത്രമാണ് അവളുടെ മൊബൈല്‍ കൊണ്ടുള്ള ആകെയുള്ള ഉപയോഗം.


ഒരു ദിവസം മൊബൈല്‍ ഫോണ്‍ ശരിയാക്കുന്ന കടയന്വേഷിച്ചപ്പോഴാണ് റീമയുടെ കയ്യില്‍ മൊബൈല്‍ ഉള്ള വിവരം കൂട്ടുകാരി പോലും അറിയുന്നത്.അന്നത്തെ ക്ലാസ് കഴിഞ്ഞ് അവള്‍ നേരെ മൊബൈല്‍ കടയില്‍ തന്റെ ഫോണ്‍ ശരിയാക്കാന്‍ നല്‍കിയിട്ടാണ് വീട്ടില്‍ പോയത്.പിറ്റേ ദിവസം തന്നെ ഫോണ്‍ നേരെയാക്കി കിട്ടുമല്ലോ എന്നൊരാശ്വാസം അവളുടെ മുഖത്തു‍ണ്ടായിരുന്നു.എങ്കിലും ഒരുറ്റ സുഹ്രുത്തിനെ പിരിഞ്ഞ മനോവേദനയാണ് അവള്‍ വീട്ടിലെത്തുന്നത് വരേയും എത്തിയിട്ടും അനുഭവിച്ചത്.

പിറ്റേന്ന് ക്ലാസ് കഴിഞ്ഞ് വളരെ ഉത്സാഹത്തോട് കൂടിയാണ് അവള്‍ മൊബൈല്‍ കടയില്‍ എത്തിയത്. ശരിയാക്കി വെച്ചിരുന്ന മൊബൈല്‍ അവള്‍ പരിശോധിച്ച് കുഴപ്പമില്ലെന്ന് ഉറപ്പ് വരുത്തി.അവള്‍ മൊബൈല്‍ ചെക്ക് ചെയ്ത് നില്‍ക്കുമ്പോള്‍ കടയിലുള്ള ആള്‍ അവളുടെ ശരീരം തന്റെ കണ്ണുകള്‍ കൊണ്ട് സ്കാന്‍ ചെയ്യുകയായിരുന്നു.അയാള്‍ അത് വല്ലാതെ ആസ്വദിച്ചു.മൊബൈലിന് തകരാറില്ലെന്നുറപ്പ് വരുത്താന്‍ അയാള്‍ തന്റെ ഫോണില്‍ നിന്നും റീമയെ വിളിച്ച് ടെസ്റ്റ് ചെയ്ത് കണിച്ചു. സന്തോഷത്തോടെ പണം കൊടുത്ത് റീമ കടയില്‍ നിന്നും പോയി.അവള്‍ അകലെ മറയും വരെ അയാള്‍ അവളെത്തന്നെ നോക്കിക്കൊണ്ട് നില്‍ക്കുകയായിരുന്നു. അയാളുടെ ചുണ്ടില്‍ ഒരു നറു പുഞ്ചിരി തത്തിക്കളിച്ചു.

വീട്ടിലെത്തിയതും അവള്‍ തന്റെ റൂമില്‍ കയറി വാതിലടച്ചു.പുറത്ത് നിന്നും പതിവു പോലെ അമ്മയുടെ ശകാരം ആരംഭിച്ചു,
“കോളേജ് കഴിഞ്ഞ് വന്നാല്‍ ഒന്ന് ഫ്രഷായി വിശക്കുന്നതിന് വല്ലതും കഴിച്ച് പിന്നെയിരുന്ന് പഠിക്കരുതോ? ഇത് കോളേജിന്ന് വന്നാല്‍ നേരെ കേറി റൂമടച്ചിരിക്കും, എന്തേങ്കിലും ചോദിച്ചാല്‍ പറയും പ്രോജക്റ്റ് തയ്യാറാക്കുകയാണെന്ന്! പെണ്‍കുട്ടികളായാല് കുറച്ച് അടുക്കളയിലെ പ്രോജെക്റ്റും ചെയ്യണം! അതിനെങ്ങനാ പുന്നാരിച്ച് വഷളാക്കിയിരിക്യല്ലേ അച്ഛന്‍”
അമ്മ പിന്നെയും എന്തൊക്കെയോ പറഞ്ഞ് കൊണ്ടിരുന്നു. അതൊരു സ്ഥിരം പരിപാടിയായത് കൊണ്ട് റീമ പ്രതികരിച്ചില്ല. പതിവ്പോലെ അത്താഴത്തിന്റെ സമയത്ത് അവള്‍ തീന്‍ മേശയില്‍ ചെന്നിരുന്നു. അമ്മയുടെ അടുത്ത റൌണ്ട് ശകാരം അവള്‍ പ്രതീക്ഷിച്ചു.പക്ഷേ അമ്മ അവള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുമ്പോഴും ഒന്നും മിണ്ടിയില്ല. അവരും ഒരു പാത്രത്തില്‍ ഭക്ഷണമെടുത്ത് അവള്‍ക്കരികിലിരുന്നു. കുറച്ച് നേരത്തേയ്ക്ക് അവര്‍ ഒന്നും സംസാരിച്ചില്ല. അല്പ നേരത്തെ മൌനത്തിന് ശേഷം അമ്മയാണ് പറഞ്ഞ് തുടങ്ങിയത്,
“അച്ഛന്‍ ഒരുമാസത്തെ ലീവിനു വരുന്നുണ്ട്, ടിക്കറ്റ് ശരിയായാല്‍ ഉടനെ എത്തും”
റീമ മുഖമൊന്നുയര്‍ത്തി അമ്മയെ നോക്കി, അമ്മ തുടര്‍ന്നു,
“നിന്നെ വിളിച്ചിട്ട് കിട്ടിയില്ല എന്ന് പറഞ്ഞു, എന്തേ നിന്റെ മൊബൈല്‍ ഓഫാണോ?“
അവള്‍ ചെറുതായൊന്ന് മൂളി.
“നിനക്ക് എന്തേങ്കിലും പ്രത്യേകം കൊണ്ട് വരാന്‍ പറയണോ?”
“വേണ്ട, ഒന്നും വേണ്ട“
അവള്‍ എഴുനേറ്റ് വാഷ്ബേസിനടുത്ത് ചെന്ന് കയ്യും വായും കഴുകി ടവലില്‍ മുഖം തുടച്ചു.അമ്മ അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.അവള്‍ വീണ്ടും തന്റെ മുറിയില്‍ കയറി വാതിലടച്ചു. അമ്മ ഒരു ദീര്‍ഘനിശ്വാസത്തോടെ അവിടെ നിന്നും എഴുനേറ്റ് പാത്രങ്ങളുമായി അടുക്കളയിലേക്ക് പോയി. അവരുടെ മുഖത്ത് വല്ലാത്തൊരു മ്ലാനത നിഴലിച്ചിരുന്നു.

റീമ കിടക്കയില്‍ കിടന്ന് തന്റെ മൊബൈലിലെ ചിത്രങ്ങള്‍ നോക്കുകയായിരുന്നു.ഇടയ്ക്ക് അവള്‍ തന്റെ ചിത്രങ്ങളും ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടിരുന്നു.അല്‍പ്പ സമയത്തിന് ശേഷം അവള്‍ക്കൊരു കോള്‍ വന്നു. നമ്പര്‍ എവിടെയോ കണ്ട് മറന്ന പോലെ തോന്നിയ അവള്‍ ആ കോള്‍ അറ്റന്റ് ചെയ്തു.ഫോണിന്റെ അങ്ങേ തലയ്ക്കല്‍ മൊബൈല്‍ കടയിലെ പയ്യനായിരുന്നു.
“ഹലോ, എന്താ മോളേ ഉറങ്ങിയില്ലേ?” അവള്‍ ഒന്നും മിണ്ടിയില്ല, അയാള്‍ തുടര്‍ന്നു,
‘മോള്‍ വന്ന് പോയതില്‍ പിന്നെ എനിക്കൊരു സമാധാനവും ഇല്ല, മോളെ എനിക്ക് വളരെ ഇഷ്ടമായി”
അവള്‍ ഫോണ്‍ കട്ട് ചെയ്തു. വീണ്ടും ഫോണ്‍ ശബ്ദിച്ചു, അവള്‍ ഫോണെടുത്ത് അല്‍പ്പം ഗൌരവത്തോടെ പറഞ്ഞു,
“ഹലോ മിസ്റ്റര്‍, നിങ്ങള്‍ക്കെന്താണ് വേണ്ടത്? എനിക്കാരേയും ഇഷ്ടമല്ല. ഇനിയെന്നെ വിളിച്ച് ശല്യം ചെയ്യരുത്”

“ഹാ അങ്ങിനെയങ്ങ് തീര്‍ത്ത് പറഞ്ഞാലോ മോളേ....ഞാന്‍ പറയുന്നതും കൂടി ഒന്ന് കേള്‍ക്ക്, എന്നിട്ട് തീരുമാനിക്ക് ഈ ഫോണ്‍ കട്ട് ചെയ്യണോ എന്ന്. എനിക്ക് മോളെ അത്രയ്ക്കിഷ്ടാ, ആ സൌന്ദര്യം മുഴുവന്‍ ഞാന്‍ ആസ്വദിച്ച് പോയില്ലേ, നിന്നെ ഒരു മറയും ഇല്ലാതെ ഞാന്‍ കണ്‍കുളിരേ കണ്ടു പോയില്ലേ? എനിക്ക് നിന്നെ വേണം”

“വാട്ട്! എന്ത് അസ്സംബന്ധമാണ് താങ്കള്‍ പറയുന്നത്? എന്ത് കണ്ടെന്നാ‍?”
അവള്‍ അല്‍പ്പം വേവലാദിയോടെ ചോദിച്ചു.

“ഇനി കാണാനെന്ത് ബാക്കിയിരിക്കുന്നു. മൊബൈലില്‍ തന്റെ ഉടുതുണിയില്ലാതെ പോസ് ചെയ്ത് നില്‍ക്കുന്ന എല്ലാ പടങ്ങളും ഞാന്‍ കണ്‍ കുളിര്‍ക്കേ കണ്ടു. ഹോ എന്തൊരു മുടിഞ്ഞ സൌദര്യമാ മോളേ നിനക്ക്,ഇത്രേം ഭംഗിയുള്ള ഒരു പെണ്ണിനെ എന്റെ ജീവിതത്തില്‍ ആദ്യമായിട്ട് കാണുകയാ”

“സ്റ്റോപ്പിറ്റ്, നിങ്ങള്‍ കള്ളം പറയുകയാണ്. എന്റെ മൊബൈല്‍ നിങ്ങളെ ഏല്‍പ്പിക്കുമ്പോള്‍ അതില്‍ ഒരു പടവും ഇല്ലായിരുന്നു.അത് ഉറപ്പ് വരുത്തിയിട്ടാണ് ഞാന്‍ തന്നത്”

“ഹ ഹ മണ്ടിപ്പെണ്ണേ, നീ ഡെലീറ്റ് ചെയ്ത ചിത്രങ്ങളെല്ലാം റിക്കവര്‍ ചെയ്യുന്ന സോഫ്റ്റ്വെയറുണ്ട് എന്റെ പക്കല്‍,അതുപയോഗിച്ച് നീ ഡെലീറ്റ് ചെയ്ത സകലതും ഞാന്‍ തിരിച്ച് പിടിച്ചു”

“ഛീ നിങ്ങള്‍ ചതിയനാണ് ഞാന്‍ പോലീസില്‍ അറിയിക്കും”
അവളുടെ ചങ്കിടിപ്പ് വര്‍ദ്ധിച്ചു,തൊണ്ടയിലെ വെള്ളം വറ്റിവരളുന്നതായി അവള്‍ക്കനുഭവപ്പെട്ടു,അവളുടെ ശബ്ദം പതറാന്‍ തുടങ്ങി.കൈകാലുകള്‍ പെരുത്ത് വരുന്നതായി അവള്‍ക്കനുഭവപ്പെട്ടു.

“പോലീസോ? ഹ ഹ ഹ. അയാള്‍ കുറച്ച് നേരം അട്ടഹസിച്ച് ചിരിച്ചു, എന്നിട്ട് തുടര്‍ന്നു,
പോലീസാണ് ഈ വക ചിത്രങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രചരിപ്പിക്കുന്നത്. ഇതുപോലുള്ള സകല നൂഡ് ചിത്രങ്ങളും കിട്ടുന്നതും പ്രചരിപ്പിക്കുന്നതും അവരാണ്, അവരെ വേണേല്‍ ഞാന്‍ വിളിക്കാം എന്താ വേണോ?

അവള്‍ കരച്ചിലിന്റെ വക്കത്തെത്തി, എങ്കിലും ധൈര്യം സംഭരിച്ച് അവള്‍ പറഞ്ഞു,
“നിങ്ങള്‍ പറയുന്നതത്രയും കള്ളമാണ്, ഞാന്‍ വിശ്വസിക്കില്ല, നിങ്ങള്‍ എന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ്, മേലാല്‍ എന്നെ വിളിക്കരുത്”
അവള്‍ ഫോണ്‍ കട്ട് ചെയ്തു.മനസ്സില്‍ വല്ലാത്ത നടുക്കവും കണ്ണുകളില്‍ ഭീതിയും നിറഞ്ഞു. അവള്‍ അസ്വസ്തമാ‍യി റൂമിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.വെള്ളം കുടിക്കാന്‍ ദാഹിച്ചെങ്കിലും അവള്‍ കുടിച്ചില്ല.എന്ത് ചെയ്യണമെന്നറിയാതെ അവളുടെ മനസ്സ് അസ്വസ്തമായിക്കൊണ്ടിരുന്നു.

അധികം വൈകിയില്ല അവളുടെ മൊബൈലിലേക്ക് എം എം എസ് വന്നു. ഒരു തമാശയ്ക്ക് വേണ്ടി അവളെടുത്ത സ്വന്തം നഗ്ന ചിത്രങ്ങള്‍! അവള്‍ക്ക് വിശ്വസിക്കാനായില്ല.അവളുടെ കൈകള്‍ വിറ കൊണ്ടു.അവളാകെ തകര്‍ന്നു. അവള്‍ മെല്ലെ കട്ടിലിലേക്കിരുന്നു. അവളുടെ മൊബൈല്‍ വീണ്ടും റിങ്ങ് ചെയ്തു. വിറയാര്‍ന്ന കൈകളോടെ അവള്‍ കോള്‍ എടുത്തു. അങ്ങേ തലയ്ക്കല്‍ അയാള്‍ വീണ്ടും!

“ഇപ്പോ മോള്‍ക്ക് വിശ്വാസമായോ? ഞാന്‍ സത്യമേ പറയൂ, മോള്‍ക്കെന്നെ വിശ്വസിക്കാം.”

“പ്ലീസ് ഞാന്‍ നിങ്ങളുടെ കാലു പിടിക്കാം എന്നെ ഉപദ്രവിക്കരുത്, ആ ഫോട്ടോകള്‍ മറ്റാര്‍ക്കും കാണിക്കരുത്, ഞാന്‍ ചത്ത് കളയും ഉറപ്പാ”

“അയ്യോ മോളെന്നെ കുറിച്ച് അങ്ങിനേയാണോ കരുതിയിരിക്കുന്നത്? ഞാനിത് മറ്റാര്‍ക്കും കാണിക്കില്ല, സത്യം. പക്ഷേ ഞാന്‍ മോളെ കണ്ട് പോയില്ലെ? സംസാരിച്ച് പോയില്ലേ? മോളെ കൊതിച്ച് പോയ്യില്ലെ? എനിക്ക് മോളെ വേണം,ഒരു നേരത്തേക്കെങ്കിലും” അയാള്‍ വളരെ വിനീതനായിക്കൊണ്ടിരുന്നു.

“ഛീ, നിങ്ങള്‍ക്കെന്റെ ശവമേ കിട്ടുകയുള്ളൂ” അവള്‍ അല്‍പ്പം ഗൌരവത്തോടെയാണ് അത് പറഞ്ഞത്.

“ഇതാ കുഴപ്പം, ഒന്ന് പറഞ്ഞാ രണ്ടമത്തേതിന് ചാവും ശവമാവും എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കും, അച്ഛനും അമ്മയ്ക്കും ആകേയുള്ള ഒരു സന്തതി, ചത്ത് പോയാല്‍ അവര്‍ക്ക് പോയി, എന്നാലും ഈ ഫോട്ടോ ചാ‍വുന്നില്ലല്ലോ. അതിങ്ങനെ കറങ്ങിത്തിരിഞ്ഞ് ഒരു ദിവസം സ്വന്തം അച്ഛന്റെ കയ്യിലുമെത്തും,മരിച്ച് പോയമകളുടെ നഗ്ന ചിത്രം കാണേണ്ടി വരുന്ന ആ അച്ഛന്റെ അവസ്ഥ! ഹോ”

അവള്‍ക്ക് ദേഷ്യം അടക്കാനായില്ല, അവള്‍ അലറി,”സ്റ്റോപ്പിറ്റ്, നിങ്ങള്‍‍ക്കെന്താണ് വേണ്ടത്?

അയാള്‍ വീണ്ടും ചിരിച്ചു,
“മിടുക്കീ..ഞാന്‍ പറഞ്ഞല്ലൊ എനിക്ക് നിന്നെ വേണം, അത്രയ്ക്ക് ഞാന്‍ നിന്നെ കൊതിച്ചുപോയി.നീ നാളെ ഞാന്‍ പറയുന്നിടത്ത് വരണം.രാവിലെ പത്ത് മണിക്ക് ഞാന്‍ സുഭാഷ് പാര്‍ക്കിന്റെ ഗേറ്റിന്റെ മുന്നിലുണ്ടാ‍വും.ഒരു‍ 10.15 വരെ നിന്നെ കാത്ത് നില്‍ക്കും.വന്നില്ലെങ്കില്‍ ഞാന്‍ നേരെ പോകുന്നത് അടുത്തുള്ള ഇന്റര്‍നെറ്റ് കഫേയിലേക്കായിരിക്കും, പിന്നെ നിന്റെ സൌദര്യ ശസ്ത്രോം ഭൂമി ശാസ്ത്രോം എല്ലാം നാട്ടുകാര് കാണും,ഒടുവില്‍ നിന്റെ വീട്ടുകാരും.പിന്നെ ഇതിനേക്കാള്‍ വലിയ മാനക്കേടാവും ഉണ്ടാവുക.അത് വേണോ? അത് കൊണ്ട് മോളൊരു സുന്ദരിക്കുട്ടിയാ‍യി അനുസരണയുള്ള കുട്ടിയായി നാളെ ഞാന്‍ പറഞ്ഞിടത്ത് പറഞ്ഞ സമയത്ത് എത്തണം!എത്തിയിരിക്കും അല്ലേ മോളെ? ഉറങ്ങിക്കോളൂ ഇനി ഞാന്‍ വിളിക്കില്ല.നാളെ നേരില്‍ കാണാം. ബൈ മോളൂ...” അയാള്‍ ഫോണ്‍ കട്ട് ചെയ്തു.

അവള്‍ക്കുറക്കം വന്നില്ല. വല്ലാത്തൊരു ഉള്‍ഭയം അവളെ വരിഞ്ഞ് മുറുക്കി.അമ്മയോട് പറഞ്ഞാ‍ലോ എന്നവള്‍ക്ക് തോന്നിയെങ്കിലും അമ്മയുടെ രൂക്ഷമായ പ്രതികരണങ്ങളും കുത്ത് വാക്കുകളും ഓര്‍ത്തപ്പോള്‍ അവളതില്‍ നിന്നും പിന്തിരിഞ്ഞു. തനിക്കെല്ലാം തുറന്ന് പറയാന്‍ കഴിയുന്ന ഒരു കൂട്ടില്ലാത്തതില്‍ അവള്‍ക്കേറെ ദുഃഖം തോന്നി.ഒരു സഹോദരനെങ്കിലും ഉണ്ടാ‍യിരുന്നെങ്കിലെന്ന് വെറുതെ മോഹിച്ചു. ഒരു തീരുമാനമെടുക്കാനാവാതെ അവള്‍ കിടക്കയില്‍ ചരിഞ്ഞും മറിഞ്ഞും കിടന്നു.രാത്രിയുടെ അന്ത്യ യാമത്തിലെപ്പോഴോ അവള്‍ ഉറങ്ങിപ്പോയി.

ഒരു പേടിസ്വപ്നം കണ്ട പോലെ അവള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു.സമയം ഏഴ് മണിയോടടുത്തിരുന്നു. അവളുടെ മുഖത്തുനിന്നും ഭീതി വിട്ടൊഴിഞ്ഞിരുന്നില്ല. ചുമരില്‍ ചാരി നിന്ന് പതിയെ അവള്‍ നിലത്ത് ഊര്‍ന്നിരുന്നു.സമയം കടന്ന് പോയിക്കൊണ്ടിരുന്നു. ഒരു തീരുമാനമെടുക്കാന്‍ കഴിയാതെ അപക്വമായ അവളുടെ മനസ്സ് വിങ്ങുകയായിരുന്നു.കണ്ണുകള്‍ നിറഞ്ഞൊഴുകി.മരിക്കാന്‍ അവള്‍ക്ക് ഭയമില്ലായിരുന്നു,പക്ഷേ അച്ഛനെക്കുറിച്ചോര്‍ത്തപ്പോള്‍ അവളുടെ സകല ധൈര്യവും ചോര്‍ന്നു പോയി. സമയം കടന്ന് പോയിക്കൊണ്ടേയിരുന്നു. ഒടുവില്‍ ഒരു തീരുമാനമെടുത്ത പോലെ അവള്‍ അവിടെനിന്നും എഴുന്നേറ്റു കുളിമുറിയില്‍ കയറി.

അന്ന് പതിവിനു വിപരീതമായി അമ്മയോട് യാത്ര പറഞ്ഞാണ് അവള്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. അമ്മയറിയാതെ വീട്ടില്‍ നിന്നും കൈക്കലാ‍ക്കിയ കറിക്കത്തി അവള്‍ ബാഗില്‍ സുരക്ഷിതമല്ലേയെന്ന് ഇടയ്ക്ക് ഉറപ്പ് വരുത്തി.പത്ത് മണിയ്ക്ക് തന്നെ അവള്‍ സുഭാഷ് പാര്‍ക്കിന്റെ ഗേറ്റിലെത്തി.അവള്‍ ചുരിദാറിന്റെ ഷാളെടുത്ത് തലവഴിയിട്ടു. പരിചയക്കാര്‍ വല്ലവരും കാണുമോയെന്ന് അവല്‍ വല്ലാതെ ഭയപ്പെട്ടു. അല്‍പ്പസമയത്തിന് ശേഷം ഒരു കാര്‍ വന്ന് ഗേറ്റിനടുത്ത് നിന്നു. അതില്‍ നിന്നും അയാള്‍ ഇറങ്ങി റീമയുടെ അടുത്ത് വന്നു. അയാള്‍ വശ്യമായി പുഞ്ചിരിച്ചു. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നെങ്കിലും ആ കണ്ണുകളില്‍ ഒരു പ്രതികാരത്തിന്റെ തീക്കനലുണ്ടായിരുന്നു.
“വരൂ നമുക്കൊരിടം വരെ പോകാം” അയാള്‍ അവളെ കാറിലേക്ക് ക്ഷണിച്ചു.അനുസരണയോടെ അവള്‍ കാറില്‍ കയറി.ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നവള്‍ ചുറ്റും കണ്ണോടിച്ചു. അയാള്‍ കാറില്‍ കയറി സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ട് നീങ്ങി. അവരുടെ വാഹനം നഗരത്തേയും കറില്‍ ന്നിന്നൂം വമിച്ച പുകപടലങ്ങളേയും ബഹു ദൂരം പിന്നിലാക്കി കടന്ന് പോയിക്കൊണ്ടിരുന്നു. അയാള്‍ വളരെ സന്തോഷത്തിലായിരുന്നു.ചിരിക്കുന്നു, അവളോട് സംസാരിക്കുന്നു,ഫോണ്‍ വിളിക്കുന്നു.അവള്‍ ഒന്നും മിണ്ടിയില്ല.ഇടയ്ക്ക് തന്റെ ബാഗിലെ കത്തിയില്‍ മുറുകെപ്പിടിച്ച് അവള്‍ ധൈര്യം സംഭരിക്കുകയായിരുന്നു. കാര്‍ ഒരു റിസോര്‍ട്ടിന്റെ മുന്നില്‍ ചെന്ന് നിന്നു.അയാള്‍ കാ‍റില്‍ നിന്നും ഇറങ്ങി അവളുടെ ഡോറ് തുറന്ന് പിടിച്ച് അവളോട് ഇറങ്ങാ‍ന്‍ പറഞ്ഞു. അവള്‍ ഇറങ്ങാന്‍ മടിച്ചപ്പോള്‍ അയാള്‍ സ്നേഹപൂ‍ര്‍വ്വം അവളെ അതിന്റെ ഭവിഷ്യത്തുകള്‍ ഓര്‍മ്മിപ്പിച്ചു.അവള്‍ തല കുനിച്ച് കൊണ്ട് കാറില്‍ നിന്നും ഇറങ്ങി അയാളെ അനുഗമിച്ചു. അവള്‍ ബാഗില്‍ കയ്യിട്ട് ഒരു കൈ കൊണ്ട് കത്തിയില്‍ മുറുകെ പിടിച്ചു.

അയാള്‍ പരിചിതനെപ്പോലെ ശീതീകരിച്ച വലിയൊരു മുറിയുടെ വാതില്‍ തുറന്ന് അകത്ത് കയറി.പിന്നാലെ ഒരു പൂച്ചക്കുട്ടിയെപ്പോലെ അവളും അനുഗമിച്ചു.ഒരു കൈ അപ്പോഴും അവള്‍ കത്തിയില്‍ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു. അവള്‍ അകത്ത് കടന്നതും അയാള്‍ വാതിലടച്ച് കുറ്റിയിട്ടു. ഒരു ചെറുചിരിയോടെ അയാള്‍ അവളുടെ നേരെ തിരിഞ്ഞതും,കയ്യില്‍ കരുതിയ കത്തിയുമായി അവള്‍ അയാള്‍ക്ക് നേരെ കുത്താനാഞ്ഞു.ഒട്ടും പരിഭ്രമം കൂടാ‍തെ അയാള്‍ ആ കത്തി വാങ്ങി ദൂരെയെരിഞ്ഞു.അയാളുടെ മുഖം കോപം കൊണ്ട് ചുവന്നു. അയാള്‍ അവളെ കോരിയെടുത്ത് കിടക്കയിലേക്കെറിഞ്ഞു.അവള്‍ കൈകള്‍ കൂപ്പി ഉപദ്രവിക്കരുതെന്ന് കരഞ്ഞ് പരഞ്ഞു.അവളുടെ വിലാപങ്ങള്‍ ആ ചുമരുകള്‍ക്കുള്ളില്‍ കിടന്ന് വീര്‍പ്പ് മുട്ടി. ഇരയുടെ മേല്‍ ചാടി വീഴുന്ന സിംഹത്തിന്റെ ആവേശത്തോടെ അയാള്‍ ആ മാന്‍ പേടയുടെ മുക്കളിലേക്ക് ചാടിവീണു. അയാളുടെ കാല്‍ തട്ടി സൈഡ് ടെബിളില്‍ നിന്നുമൊരു പളുങ്ക് പാത്രം നിലത്ത് വീണ് ചിന്നിച്ചിതറി.

കരഞ്ഞ് കലങ്ങിയ കണ്ണുകളും, സാധാരണത്തേക്കാള്‍ ക്ഷീണിതയുമായി റീമ കോളേജ് കഴിഞ്ഞ് വരുന്ന അതേ സമയത്ത് വീട്ടിലേക്ക് കയറിച്ചെന്നു. പതിവിന് വിപരീതമായി അവളെ കാത്ത് അമ്മ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു.അവള്‍ ഉമ്മറത്തേയ്ക്ക് കയറിയതും അമ്മ അല്‍പ്പം ഗൌരവത്തോടെ അവളോട് ചോദിച്ചു,
“നീയിന്ന് കോളേജില്‍ പോയില്ലെടീ?”
അവളുടെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി,ചങ്കൊന്ന് പിടച്ചു. അവള്‍ ഒന്നും മിണ്ടാതെ നിന്നു.
“എടീ നിന്നോടാ ചോദിച്ചത് നീയിന്ന് കോളേജില്‍ പോയില്ലേ?”അമ്മയുടെ ശബ്ദം അല്‍പ്പം കൂടി ഉയര്‍ന്നു.
അവള്‍ മുഖം മെല്ലെ ഉയര്‍ത്തി ഉത്തരമെന്നോണം ഒരു മറുചോദ്യം ചോദിച്ചു,
“എന്താ കാര്യം? ആരാ പോയില്ലാന്ന് പറഞ്ഞത്?”
അമ്മ കോപത്താല്‍ വിറയ്ക്കുകയായിരുന്നു.അവര്‍ അവളുടെ അടുത്ത് ചെന്നു,
“നീയിന്ന് ആരുടേയെങ്കിലും കൂടെ കാറില്‍ കയറിപ്പോയിരുന്നോ?”

അതും കൂടി കേട്ടപ്പോള്‍ അവള്‍ ആകെ തളര്‍ന്നു.അമ്മയോട് ആരോ താന്‍ കാറില്‍ കയറിപ്പോയ വിവരം പറഞ്ഞിരിക്കുന്നു.അവള്‍ക്കെന്ത് ഉത്തരം നല്‍കണമെന്നറിയാതെ കുഴഞ്ഞു.അവളുടെ കൈകാലുകള്‍ തളരുന്നതായി അവള്‍ക്ക് തോന്നി.തല കുനിച്ച് നിന്നവള്‍ വിക്കി വിക്കി എന്തോ പറയാന്‍ ഭാവിച്ചു. വാക്കുകള്‍ അവളുടെ തൊണ്ടയിലുടക്കി.എങ്കിലും അല്‍പ്പം ധൈര്യം സംഭരിച്ച് അവള്‍ അമ്മയെ നോക്കി,

“ഞാനൊരു കൂട്ടുകാരിയുടെ വീട്ടില്‍...പോകാന്‍....”
അവള്‍ മുഴുമിപ്പിക്കുന്നതിന് മുന്‍പ് അമ്മ ഇടപെട്ടു.

“മുഖത്ത് നോക്കി നുണ പറയുന്നോടി അസത്തേ, കുടുംബത്തിന് മാനക്കേടുണ്ടാക്കിയാലുണ്ടല്ലോ പിന്നെ നിനക്കെന്നെ ജീവനോടെ കാണാനൊക്കില്ല, ഓര്‍ത്തോ”
ഒരു ഉറച്ച തീരുമാനമായിരുന്നു അതെന്ന് അവരുടെ മുഖഭാവത്തില്‍ നിന്നും വ്യക്തമായിരുന്നു.

“എന്നാ പോയി ചത്ത് തൊലയ്” ദ്വേഷ്യത്തോടെയും സങ്കടത്തോടെയുമാണ് അവള്‍ പറഞ്ഞത്,
‘ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് ചാവുന്നതാ’എന്നവള്‍ പിറുപിറുത്തു.

‘തര്‍ക്കുത്തരം പറയുന്നോടീ’ എന്ന് പറഞ്ഞ് റീമയുടെ മുഖമടച്ച് അമ്മ ആഞ്ഞൊരടിയടിച്ചു.അടിയുടെ ശക്തിയില്‍ അവള്‍ നിലത്ത് വീണു.അവള്‍ എഴുനേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അമ്മയും അവളെ സഹായിച്ചു.ദ്വേഷ്യത്തില്‍ കൈതട്ടിമാറ്റി അവള്‍ തന്റെ റൂമില്‍ കയറി വാതിലടച്ചു.അമ്മ പിന്നേയും എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.പിന്നീടവര്‍ ഫോണില്‍ ആരെയൊക്കെയോ വിളിച്ച് സങ്കടങ്ങള്‍ പറയുകയും കരയുകയും ചെയ്യുന്നുണ്ടായിരുന്നു.

സമയം രാത്രി പത്ത് മണിയോടടുത്തിട്ടും റീമ വാതില്‍ തുറക്കുകയോ പുറത്ത് വരുകയോ ചെയ്തില്ല.അവളെ കാണാഞ്ഞ് അമ്മയ്ക്ക് ആധിയായി.അവരുടെയുള്ളില്‍ ഒരു ഭയം വളര്‍ന്ന് വരാന്‍ തുടങ്ങി.അവര്‍ റീമയുടെ വാതില്‍ക്കല്‍ ചെന്ന് അവളെ വിളിച്ചു.ഉള്ളില്‍ നിന്നും പ്രതികരണമൊന്നും ഉണ്ടായില്ല. അവര്‍ വാതിലില്‍ ശക്തിയായി മുട്ടി വിളിച്ചിട്ടും ഫലമുണ്ടായില്ല. അവരിലെ ഭയം ഒരു തേങ്ങലായി അത് പിന്നെ കരച്ചിലായി രൂപാന്തരപ്പെട്ടു. അവര്‍ റീമയെ ഉറക്കെ വിളിച്ച് കരഞ്ഞു. വാതിലിലും ജനാലയിലും മാറി മാറി മുട്ടിവിളിച്ചു.കൂട്ടിലടച്ച വെരുകിനെപ്പോലെ അവര്‍ ആ വീട്ടില്‍ പരക്കം പാഞ്ഞ് നടന്നു.

അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ റീമ വാതില്‍ തുറന്നു. അവള്‍ കടുത്ത ദ്വേഷ്യത്തില്‍ തന്നെയായിരുന്നു.മകളെ കണ്ടതും അവര്‍ക്ക് ആശ്വാസമായി.അവര്‍ കണ്ണുകള്‍ തുടച്ച് അവളുടെ അടുത്തേയ്ക്ക് ചെന്നു.

‘എന്തിനാ കിടന്ന് കാറുന്നത്? ഞാന്‍ ചത്തിട്ടൊന്നുമില്ല“ അവള്‍ വാതില്‍ പാതി തുറന്ന് പിടിച്ചാണ് അത് പറഞ്ഞത്.

അമ്മ വളരെ സൌമ്യമാ‍യി അവളോട് പറഞ്ഞു “വാ മോളെ, വന്നിട്ട് എന്തെങ്കിലും കഴിക്ക്, അന്തിപ്പട്ടിണി കിടക്കണ്ട, നിന്റെ നന്മയ്ക്ക്....” പറഞ്ഞ് തീരുന്നതിനു മുന്‍പേ അവള്‍ തനിക്കൊന്നും വേണ്ടാ എന്നും പറഞ്ഞ് വാതിലുകള്‍ കൊട്ടിയടച്ചു. അന്ന് ആ വീട്ടില്‍ ആരും അത്താഴം കഴിച്ചില്ല.കടുത്ത ദുഃഖത്തോടെ അമ്മ അവരുടെ റൂമിലേക്ക് പോയി. അവരുടെയുള്ളില്‍ വല്ലാത്തൊരു ഭയം വളര്‍ന്ന് വരുന്നുണ്ടായിരുന്നു. അവരുടെ മനസ്സ് അസ്വസ്തമായിക്കൊണ്ടിരുന്നു.

റൂമില്‍ തന്റെ കിടക്കയില്‍ കമഴ്ന്ന് കിടക്കുകയായിരുന്നു റീമ. വിശപ്പും ദാഹവും അവളെ വല്ലാതെ തളര്‍ത്തി.അതിലുപരിയായിരുന്നു ശരീരത്തിന്റേയും മനസ്സിന്റേയും വേദന.തന്റെ മനസ്സിന് ശക്തി നല്‍കാന്‍ അവള്‍ ദൈവത്തോട് മനമുരുകി പ്രാര്‍ത്ഥിച്ചു.അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. പിഴുതെറിയപ്പെട്ട ചെടിയെപ്പോലെ അവള്‍ വാടിക്കൊണ്ടിരുന്നു.

മൊബൈല്‍ ശബ്ദിച്ചപ്പോള്‍ അവള്‍ ഞെട്ടിയുണര്‍ന്നു. തന്റെ പ്രിയപ്പെട്ട അച്ഛനാണ് വിളിക്കുന്നതെന്ന് അവള്‍ക്ക് മനസ്സിലായി.അവളുടെ നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു.ഫോണ്‍ മെല്ലെ ചെവിയോട് ചേര്‍ത്ത് പിടിച്ചു.അങ്ങേ തലയ്ക്കല്‍ നിന്നും അച്ഛന്റെ മോളേ എന്ന വിളികേട്ടതും അവളുടെ ദുഃഖം അണപൊട്ടി. അവള്‍ നിയന്ത്രിക്കാനാവാത്ത വിധം പൊട്ടിക്കരഞ്ഞു.അച്ഛന്‍ അവളെ ആശ്വസിപ്പിച്ചു,

“സാരമില്ല മോളെ, അമ്മയല്ലേ തല്ലിയത്, നീ ക്ഷമിക്ക്, അമ്മയ്ക്ക് വേണ്ടി അച്ഛന്‍ മാപ്പ് ചോദിക്കുന്നു, എന്റെ പൊന്നുമോള്‍ കരയണ്ട, അച്ഛന്‍ നാളെ വരുന്നുണ്ട്, എന്റെ മോള്‍ സമാധാനമായി ഇരിക്ക്”
പിന്നെയും അയാള്‍ ആശ്വാസവാക്കുകള്‍ പറഞ്ഞ് കൊണ്ടേയിരുന്നു. റീമ ഒന്നും മിണ്ടിയില്ല.അവള്‍ കരയുകയായിരുന്നു.അല്‍പ്പം കഴിഞ്ഞ് വിളിക്കാമെന്ന് പറഞ്ഞ് അയാള്‍ ഫോണ്‍ കട്ട് ചെയ്തു. അവള്‍ക്ക് എല്ലാം അച്ഛനോട് പറയണമെന്നുണ്ടായിരുന്നു,പക്ഷേ അവളുടെ സങ്കടം ഒന്നിനും അനുവദിച്ചില്ല. എന്തായാലും പിറ്റേന്ന് അച്ഛന്‍ വരുമ്പോള്‍ സംഭവിച്ചതെല്ലാം പറയാമെന്നവള്‍ മനസ്സില്‍ കണക്ക് കൂട്ടി.

അല്‍പ്പം കഴിഞ്ഞപ്പോള്‍ ഫോണ്‍ വീണ്ടും ശബ്ദിച്ചു.അച്ഛനായിരിക്കും എന്ന് കരുതി അവള്‍ ഫോണെടുത്ത് ചെവിയില്‍ വെച്ച് ‘ഹലൊ’ എന്ന് പറഞ്ഞു. അങ്ങേ തലയ്ക്കല്‍ അച്ഛനായിരുന്നില്ല പകരം അപരിചിതമായ ഒരു ശബ്ദമായിരുന്നു. അവള്‍ ഉടനെ ഫോണിലെ നംബര്‍ നോക്കി.അതൊരു അപരിചിതമായ നംബറായിരുന്നു.അവള്‍ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്യാന്‍ ഒരുങ്ങിയെങ്കിലും ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയില്‍ അവള്‍ ഫോണ്‍ വീണ്ടും ചെവിയോടടുപ്പിച്ചു.

“ഹലോ മോളൂ ഉറങ്ങിയില്ലേ? നല്ല ക്ഷീണം കാണുമല്ലോ? ഓ ഞാന്‍ പറയാന്‍ മറന്നു, ഇന്ന് മോളൊരുത്തന്റെ കൂടെ റിസോട്ടില്‍ പോയില്ലേ, ഞാനവന്റെ ഉറ്റ സുഹ്യത്താ. അവന്‍ ചതിയനാ, അവന്‍ എന്റെ കാര്യം കൂടി പറയാമെന്ന് ഏറ്റിട്ട് ഇപ്പോള്‍ പറയുവാ എന്റെ കാര്യം ഞാന്‍ തന്നെ പറയണമെന്ന്. മോള്‍ക്കറിയോ മോള്‍ടെ ഫോട്ടോ അവന്‍ അയച്ച് തന്നതില്‍ പിന്നെ എനിക്കുറങ്ങാന്‍ പറ്റിയില്ല, ഹലോ മോള്‍ കേള്‍‍ക്കുന്നില്ലേ? ഹലോ....”

അവള്‍ ഒന്നും മിണ്ടിയില്ല.അവളുടെ തല പെരുത്ത് വന്നു.ദ്വേഷ്യവും സങ്കടവും കോണ്ട് അവളുടെ കണ്ണുകള്‍ ജ്വലിച്ചു.ഒടുവില്‍ സര്‍വ്വ ശക്തിയുമെടുത്ത് അവളാ മൊബൈല്‍ തറയിലെറിഞ്ഞ് തകര്‍ത്തു.അവളുടെ കണ്ണുകളില്‍ ഇരുട്ട് കയറി.എന്ത് ചെയ്യണമെന്നറിയാതെ അവള്‍ ആകെ തകര്‍ന്നു പോയി.‍കിടക്കയില്‍ നിന്നും ഊര്‍ന്നവള്‍ നിലത്തിരുന്നു.അവളുടെ മനസ്സ് വല്ലാതെ ഭയപ്പെട്ടു.ഒരു തീരുമാനമെടുക്കാനാവാതെ അവളുടെ മനസ്സ് വിങ്ങി.

പിറ്റേന്ന് വെറും നിലത്ത് വെള്ള പുതച്ച് കിടത്തിയ മകളുടെ ചേതനയറ്റ ശരീരത്തിന്റെ തല ഭാഗത്തിരുന്ന് അവളുടെ അമ്മ ഒരിക്കല്‍ പോലും കരഞ്ഞതേയില്ല.താന്‍ അടിച്ചത് കൊണ്ടോ വഴക്ക് പറഞ്ഞത് കൊണ്ടോ അല്ല മകള്‍ മരിച്ചതെന്ന സത്യം ഉള്‍ക്കൊള്ളാ‍നാവാത്ത വിധം ആ‍ അമ്മ മനസ്സ് ശിഥിലമായിക്കഴിഞ്ഞിരുന്നു.

കാവ്യരമണീയം എന്റെ കാസര്‍കോട്‌

.
എന്റെ നാടായ കാസര്‍കോടിനെ പറ്റി ആലോചിക്കുമ്പോള്‍ മനസിലെത്തുന്നത് ബേക്കല്‍ കോട്ടയാണ്. ചെറുപ്പത്തില്‍ ഞാനവിടെ പോയിട്ടുണ്ട്. ഒരു സായാഹ്നസവാരിക്ക് കടപ്പുറത്തു പോകുന്ന ലാഘവത്തോടെ. മുറ്റത്തെ മുല്ലയായതു കൊണ്ടാണോ എന്തോ അന്നതിനൊരു മണവും തോന്നിയില്ല.എന്നാല്‍ ബോംബെ സിനിമ ചിത്രീകരിക്കാന്‍ മണിരത്‌നം അവിടെയെത്തിയെന്നറിഞ്ഞപ്പോള്‍ ഒരഭിമാനം തോന്നി. എന്റെ നാട് മണിരത്‌നത്തിന്റെ സിനിമയില്‍ എന്നൊരു പൊങ്ങച്ചം. ആ സിനിമയില്‍ സന്തോഷ് ശിവന്‍ ചേട്ടന്റെ ക്യാമറയിലൂടെ ബേക്കല്‍ കണ്ടപ്പോള്‍ ഇത് ഞാന്‍ കണ്ട ബേക്കല്‍ തന്നെയാണോ എന്നു തോന്നിപ്പോയി.
പരസ്യചിത്രീകരണത്തിനായി ഒരു ദിവസം മുഴുവന്‍ ഞാന്‍ ബേക്കലില്‍ ചെലവഴിച്ചു. ഞാന്‍ കണ്ട പഴയ ബേക്കലായിരുന്നില്ല അത്. അതിന്റെ ചരിത്രവും സൗന്ദര്യവും സാധ്യതകളും അറിഞ്ഞ്, പുതിയ കണ്ണിലൂടെ കണ്ടപ്പോള്‍ അതിനൊരസാധാരണത്വം. കോട്ടയ്ക്കും കടലിനും കറുത്തു മിനുത്ത പാറകളില്‍ തട്ടി പഞ്ചാരമണലിലേക്ക് വീഴുന്ന തിരകള്‍ക്കും അന്നു വരെ കാണാത്ത സൗന്ദര്യം. വിനോദസഞ്ചാര ഭൂപടത്തിലിടം പിടിച്ച ബേക്കല്‍ ഏറെ മാറിയിട്ടുണ്ടായിരുന്നു. കാടും പുല്ലും പിടിച്ച് അനാഥമായി കിടന്നിടത്ത് വൃത്തിയും വെടിപ്പുമുള്ള പുതിയ മുഖം. വേണമെങ്കില്‍ മുറ്റത്തെ മുല്ലയ്ക്കും മണമുണ്ടാവുമെന്നു മനസിലായി.

കൈലാസത്തില്‍ പോകണമെന്നതാണ് എന്റെയൊരു യാത്രാ സ്വപ്‌നം. അതു പോലെ ഞാന്‍ കാണാനാഗ്രഹിക്കുന്ന മറ്റൊരു സ്ഥലം കര്‍ണാടകയിലെവിടെയോ ഉണ്ട്. അത് കുഞ്ഞുങ്ങളുണ്ടാവാന്‍ നേര്‍ച്ച നേരുന്ന സ്ഥലമാണ്. നേര്‍ച്ച പ്രകാരം കുട്ടികള്‍ ജനിക്കുമ്പോ അവിടെയൊരു കല്ല് മുളച്ചു വരുമത്രെ. ഒരു കെട്ടുകഥ പേലെ തോന്നും. പക്ഷെ അങ്ങിനെയും ഉണ്ടാവുമായിരിക്കും. എപ്പഴോ കേട്ടതാണത്. അന്നതിന്റെ പേരൊന്നും നോട്ട് ചെയ്തില്ല. മനസിലൊരു ചിത്രമായി അത് പതിഞ്ഞു. ആ സ്ഥലത്തേക്കുള്ള യാത്ര മറ്റൊരു സ്വപ്‌നമാണ്. പക്ഷെ അപ്പോഴും ഞാനാലോചിക്കുന്നത് എന്റെ സ്വന്തം നാടായ കാസര്‍കോട്ട് ഞാനിനി എത്ര സ്ഥലങ്ങള്‍ കാണാനിരിക്കുന്നു എന്നതാണ്. നീലേശ്വരവും കാഞ്ഞങ്ങാടും. പിന്നെ ഏതാനും ചില സ്ഥലങ്ങളും മാത്രമേ കണ്ടിട്ടുള്ളു. പ്രശസ്തമായ അനന്തപുരം ക്ഷേത്രത്തില്‍ ഇതുവരെ പോയിട്ടില്ല. മാധൂര്‍ ക്ഷേത്രത്തില്‍ ഈ അടുത്ത കാലത്താണ് പോയത്. ഇത് എന്റെ മാത്രമല്ല പലരുടെയും അനുഭവമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും പോയിട്ടുണ്ടാവും പക്ഷെ വീടിന്റെ തൊട്ടടുത്തെ മനോഹരമായ സ്ഥലങ്ങള്‍ കണ്ടിട്ടുണ്ടാവില്ല. ചന്ദ്രഗിരി പുഴയും കാര്യങ്കോട്ട് പുഴയുമെല്ലാം കാണേണ്ടവ തന്നെ. വിപഌവ സ്മരണകളുമായൊഴുകുന്ന തേജസ്വിനിയാണ് ഞങ്ങള്‍ നീലേശ്വരത്തുകാരുടെ കാര്യങ്കോട് പുഴ. ഭാഷകളുടെ സംഗമഭൂമിയാണ് കാസര്‍കോട്.

എന്റെ ഭാഷയെ സിനിമയില്‍ എല്ലാവരും കളിയാക്കും. എന്റെ വീട് ഭൂമിടെ അറ്റത്താണെന്നാണവര്‍ കളി പറയുന്നത്. എനിക്കു പോലും പെട്ടെന്ന്് മനസിലാവാത്ത ഭാഷയും അവിടെയുണ്ട്. കന്നട കലര്‍ന്ന മലയാളം. ബദിയടുക്കയില്‍ മധുരനൊമ്പരക്കാറ്റിന്റെ ഷൂട്ടിങിന് പോയപ്പോ ഈ ഭാഷ കേട്ടു. പിന്നെ ചിലരിപ്പോഴും ഫോണില്‍ വിളിക്കുമ്പം ഈ ഭാഷയുടെ നിഷ്‌ക്കളങ്കത ഞാനാസ്വദിക്കുന്നു.

മാധൂര്‍ ക്ഷേത്രത്തിലെ പ്രസാദത്തിന് പ്രത്യേക രുചിയാണ്. യക്ഷഗാനത്തിന്റെ ഉത്ഭവകേന്ദ്രം കൂടിയാണാ വിനായകക്ഷേത്രം. യക്ഷഗാനം ഞങ്ങളുടെ നാടിന്റെ സ്വന്തം കലാരൂപമാണ്. കഥകളി വേഷവും യക്ഷഗാനവേഷവും കെട്ടുകയെന്നത് എന്റെ കുട്ടിക്കാലത്തെ വലിയ ആഗ്രഹമായിരുന്നു. കാസര്‍കോടിനു വേണ്ടി കാസര്‍കോട്ടുകാരിയായ എന്റെ യക്ഷഗാനവേഷമെന്ന ആശയം 'യാത്ര' മുന്നോട്ട് വെച്ചപ്പോള്‍ ആഹ്ലാദം തോന്നി. രാജവേഷമാണ് ഞാന്‍ കെട്ടിയത്. മീശവെച്ചപ്പോള്‍ അറിയാതെ വന്ന ഊര്‍ജ്ജം വീരമായിരുന്നു. യക്ഷഗാനത്തില്‍ തന്നെ 'വടഗു തിട്ടു', 'തെന്നത്തിട്ടു' എന്നീ രണ്ടു വിഭാഗമുണ്ടെന്ന് യക്ഷഗാനവേഷം കെട്ടിക്കാന്‍ വന്ന രാധാകൃഷ്ണ നവാഡ പറഞ്ഞു. ഉത്തര കന്നഡയിലാണത്രേ 'വടഗു തിട്ടു'. ശൃംഗാരരസ പ്രധാനമാണത്. ഉഡുപ്പി മുതല്‍ കാസര്‍കോടു വരെ ഉള്ള 'തെന്നതിട്ടു'വില്‍ വീരരസമാണ് പ്രധാനം. ഞങ്ങളുടെ നാട്ടുകാര്‍ വീരന്‍മാരാണെന്ന കാര്യം കൂടി ഓര്‍ക്കുക. അതു കൊണ്ട് തന്നെ ഈ രാജവേഷം കെട്ടാനാണ് എനിക്ക് ഇഷ്ടം.



മീശമാധവി
തെയ്യങ്ങളില്ലാത്ത കാസര്‍കോടിനെ കുറിച്ചു ചിന്തിക്കാനാവില്ല. വീടിനു തൊട്ടടുത്തുള്ള കോയിത്തട്ട തറവാട്ടിലെ തെയ്യം വേഷങ്ങള്‍ കണ്ണടച്ചോര്‍ക്കുമ്പോള്‍ മനസില്‍ തെളിയും. തെയ്യം കെട്ടുന്നവര്‍ക്കായി ഇഷ്ടികയുരച്ചും കരിപൊടിയൊരുക്കിയും വര്‍ണ്ണങ്ങള്‍ തയ്യാറാക്കിയ ബാല്യകാലവും ഓര്‍മകളില്‍ ഓടിയെത്തും. മനസിന്റെ ചുമരില്‍ കാലം വരച്ചു ചേര്‍ത്ത ചിത്രങ്ങള്‍ക്കും ആ നിറമാണ്. തളിയില്‍ ശിവക്ഷേത്രത്തില്‍ ആദ്യത്തെ വെടിപൊട്ടുമ്പോള്‍ ഞങ്ങളുടെ മനസിലായിരുന്നു ഉത്സവം കൊടിയേറുന്നത്. തളി എന്റെ പ്രിയപ്പെട്ട ക്ഷേത്രവുമാണ്. മന്ദംപുറത്ത് കാവിലെ കലശവും അതുപോലെ തന്നെ. കലശമിഠായിയാണ് ആകര്‍ഷണം, പഞ്ചസാര പാവില്‍ കടലവെച്ചുള്ള ആ മിഠായിയുടെ മധുരം ഇതെഴുതുമ്പോള്‍ നാവിലൂറുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള പൂരമാണ് മറ്റൊരു ഓര്‍മ. ഒമ്പതു ദിവസം ഇറച്ചിയും മീനും കൂട്ടാതെ വ്രതമനുഷ്ഠിച്ച് കാമരുപമുണ്ടാക്കി പൂജിക്കും. ഒമ്പതാം ദിവസം കുരവയിട്ട് പൂരം അവസാനിക്കുമ്പോള്‍ കൈനിറയെ വളകള്‍ അണിയും. പൂരക്കഞ്ഞിയുണ്ടാക്കി കുടിക്കും. കോയിത്തട്ടവളപ്പിലെ പള്ളിയറയ്ക്ക് മുമ്പിലാണ് ഞങ്ങളുടെ പ്രദേശത്തെ പൂരോത്സവം. അവിടെ പള്ളിയറയ്ക്കു മുന്നില്‍ എന്നും വിളക്കുവെക്കുന്ന കുഞ്ഞാണിയമ്മ എന്നു ഞങ്ങള്‍ വിളിക്കുന്ന മാണി വല്യമ്മയും നാടിനെ കുറിച്ചോര്‍ക്കുമ്പോള്‍ മനസിലെത്തുന്നു. എണ്‍പതാമത്തെ വയസിലും പൂര്‍ണ ആരോഗ്യവതിയായ അവര്‍ വിളക്കു തെളിക്കാനെത്തുന്ന കാഴ്ച. മരണം വരെ അവരതു തുടര്‍ന്നിരുന്നു.



കുട്ടിക്കാലത്തേക്കൊരു മടക്കയാത്ര
ഗുണമാണോ ദോഷമാണോ എന്നെനിക്കറിയില്ല. നാട്ടിന്റെ പ്രത്യേകതയായി എനിക്ക് തോന്നുന്ന മറ്റൊരു കാര്യം ലോകം ശടേന്ന് മാറികൊണ്ടിരിക്കുമ്പോഴും എന്റെ നാട്ടിന് വല്യമാറ്റം ഇല്ലെന്നതാണ്. പഴയ കടമുറികളും അങ്ങാടിയുമെല്ലാം അങ്ങിനെ തന്നെ. 'സ്റ്റാന്‍ഡേര്‍ഡ് ബേക്കറി', ഞങ്ങളുടെ ടെക്സ്റ്റയില്‍ ഷോപ്പായിരുന്ന 'സുപ്രിയ' തുടങ്ങിയ ഏതാനും കടകള്‍ക്കേ പേരുണ്ടായിരുന്നുള്ളു. തമ്പാനേട്ടന്റെ പീട്യ, കുഞ്ഞിരാമേട്ടന്റെ പീട്യ, നമ്പീശേട്ടന്റെ പീട്യ എന്നിങ്ങനെ ബാക്കിയെല്ലാം ആളുകളുടെ പേരിലാണ്. അതിപ്പോഴും അങ്ങിനെ തന്നെ. കൂട്ടത്തില്‍ മിന്നൂട്ടി എന്ന് സ്‌നേഹപൂര്‍വ്വം വിളിച്ച് എപ്പോഴും മിഠായി തന്നിരുന്ന തമ്പാനേട്ടന്‍ ഇപ്പോള്‍ ഒരോര്‍മമാത്രമാണ്. നാടിനെ കുറിച്ചോര്‍ക്കുമ്പോഴുള്ള ദു:ഖസ്മൃതികളിലൊന്ന്. അതുപോലെയാണ് ഭാസ്‌കരേട്ടന്റെയും കോമളേച്ചിയുടെയും വിയോഗവും. മംഗലാപുരം വിമാനാപകടത്തില്‍ പൊലിഞ്ഞു പോയ ആ ജീവന്‍ ഏറെ പ്രിയപ്പെട്ടതായിരുന്നു. ബന്ധുക്കള്‍ എന്നതിലുപരി ആത്മബന്ധമുള്ള വീടായിരുന്നു അത്. ലോകത്തിന്റെ ഏത്് കോണില്‍ പോയാലും നാടുമായി എപ്പോഴും ബന്ധം നിലനിര്‍ത്തുന്ന ചില കണ്ണികള്‍...



മുത്തപ്പന്റെ മുന്നില്‍
സിനിമയുടെ സൗകര്യാര്‍ഥമാണ് നീലേശ്വരം വിട്ട് എറണാകുളത്ത് താമസമാക്കിയത്. സിനിമയിലെ തിരക്കുകള്‍ക്കിടയിലെ വിശ്രമവേളയില്‍ വീട്ടില്‍ പോകാന്‍ ആലോചിക്കുമ്പോള്‍ ഹോ.. ഇത്രയും ദൂരം എന്നൊരു ചിന്തയും മടിയും മനസിലെത്തും. പക്ഷെ അവിടെയെത്തി ഒരഞ്ചു ദിവസം കഴിഞ്ഞാ തിരിച്ചു പോരാനാണ് പ്രയാസം. ട്രെയിനില്‍ കയറിയിരിക്കുമ്പോള്‍ യാത്ര അയയ്ക്കാന്‍ വന്നവരുടെ മുഖത്ത് നോക്കാതെ ഞാന്‍ കുനിഞ്ഞിരിക്കും. നോക്കിപോയാല്‍ കണ്ണു നിറയും. ജനിച്ചു വളര്‍ന്ന നാടിനോടുള്ള പൊക്കിള്‍കൊടി ബന്ധമായിരിക്കാം. ആ നാട്ടില്‍ പഴയമട്ടിലൊരു വീടും തൊഴുത്തും പശുക്കളുമൊക്കെ ഈ നഗരത്തിലെ 'ഠ'വട്ടത്തിലിരുന്ന് ഞാന്‍ താലോലിക്കുന്ന സുന്ദരസ്വപ്‌നമാണ്. എന്തായാലും ഇതൊക്കെയുള്ള, നിഷ്‌കളങ്കരായ കുറേ മനുഷ്യരുള്ള എന്റെ നാടു കാണാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. ഒപ്പം കാണാത്ത തീരങ്ങള്‍ കാണാന്‍ ഒരു കാസര്‍കോടന്‍ യാത്ര ഞാനും പ്ലാന്‍ ചെയ്യുന്നുണ്ട്. സ്വന്തം നാട് തന്നെ പൂര്‍ണമായി കണ്ടിട്ടാവാം കൈലാസവും സ്വപ്‌നഭൂമിയുമെല്ലാം

സ്ത്രീപീഡനങ്ങള്‍ അവസാനിക്കുന്നില്ല

ഉയര്‍ന്ന സാക്ഷരതയും വിദ്യാഭ്യാസവും കൈവരിച്ച് സമൂഹം ദ്രുതഗതിയില്‍ വളരുന്നുവെന്നും ഏറെ പരിഷ്‌കൃതമായെന്നും അഭിമാനിക്കുന്ന നാം ബോധപൂര്‍വം മറക്കുന്ന ഒരു കാര്യം ദിനംതോറും വര്‍ദ്ധിക്കുന്ന സ്ത്രീകള്‍ക്കെതിരായ അക്രമമാണ്. ഒരു പരിഷ്‌കൃത സമൂഹത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത വിധമാണീ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നത്. ഇവ ഏറ്റവും കൂടുതല്‍ ഏത് മേഖലയിലാണെന്ന് ഇനം തിരിച്ചുപറയേണ്ടതുണ്ടെന്ന് തോന്നുന്നില്ല. സ്ത്രീകളുമായി ബന്ധപ്പെട്ട മിക്ക മേഖലകളിലും സ്ത്രീകള്‍ക്കെതിരായ അക്രമവും പീഡനവും ലൈംഗിക ചൂഷണവും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ചെങ്കല്‍ ചൂളയില്‍ പണിയെടുക്കുന്ന കൂലിപ്പണിക്കാരി തൊട്ട് യു.എന്നില്‍ ജോലി ചെയ്യുന്ന സ്ത്രീ ഡിപ്ലോമാറ്റ് വരെ വിവിധ തരം പീഡനവും ചൂഷണവും നേരിടുന്നുവെന്നതാണ് സത്യം..

ജോലിസ്ഥലത്തെ മേലുദ്യോഗസ്ഥരുടെ പീഡനം, വീട്ടില്‍ ഭര്‍ത്താവിന്റെയും മക്കളുടെയും ശല്യം, യാത്ര ചെയ്യുമ്പോള്‍ പുരുഷ യാത്രക്കാരുടെ ലൈംഗിക വൈകൃതങ്ങള്‍ ഇങ്ങിനെ എണ്ണിയാലൊടുങ്ങുന്നില്ല സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍. കേരളത്തില്‍ ഗാര്‍ഹിക പീഡനവും ജോലിസ്ഥലത്തെ പീഡനവും നിത്യവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. സ്ത്രീധനം ഇതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ആര്‍ഭാട വിവാഹങ്ങള്‍ ഒടുവിലവസാനിക്കുന്നത് ആത്മഹത്യകളിലോ വേര്‍പിരിയലുകളിലോ ആണ്.

ലൈംഗികമായ കപട സദാചാരം കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ്. വിദ്യാഭ്യാസം, ജോലി, സമ്പത്ത് എന്നിവയെല്ലാം വളര്‍ച്ച കാണിക്കുമ്പോഴും ലൈംഗികതയുടെ കാര്യത്തില്‍ കേരളം എന്നത്തെക്കാളും പിന്നോട്ടാണ്. ഇത് സ്ത്രീ പീഡനങ്ങള്‍ക്ക് വലിയ സംഭാവന നല്‍കുന്നുണ്ട്. കൊച്ചു കുട്ടികള്‍ തൊട്ട് വൃദ്ധകള്‍ വരെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നു. എട്ടും പത്തും വയസ്സുള്ള പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്നത് കേരളത്തില്‍ വ്യാപകമാവുകയാണ്. അടുത്തയിടെ ഇത്തരം നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധരായ സ്ത്രീകളെ ആഭരണത്തിനും പണത്തിനും വേണ്ടി കൊല ചെയ്യുന്നതും ഇപ്പോള്‍ നിത്യേനയെന്നോണം പത്രങ്ങള്‍ക്ക് തലക്കെട്ടുകളാണ്.

ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകളുടെ അവസ്ഥ ഏറെയൊന്നും മെച്ചമല്ല.പതീറ്റാണ്ടുകളായി ഇന്ത്യയില്‍ ഉയര്‍ന്നുകേള്‍ക്കുന്ന ലിംഗസമത്വം എന്നാല്‍ ഇപ്പോഴും ഒരു ആവശ്യമായി തുടരുകയാണ്. വ്യക്തികളുമായി ബന്ധപ്പെട്ട ഉയര്‍ന്ന സാമൂഹിക പദവികള്‍, സമ്പത്ത് എന്നിവയെല്ലാം സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളെ സ്വാധീനിക്കുന്നവയാണ്. ലിംഗവ്യത്യാസവുമായി ബന്ധപ്പെട്ട അക്രമങ്ങളെല്ലാം സ്ത്രീയ്ക്കും പുരുഷനുമിടയിലുള്ള അധികാര വ്യത്യാസങ്ങളും അധികാരത്തിലെ അസന്തുലിതാവസ്ഥയും കാരണമാണ്. ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ അക്രമത്തിന് പ്രധാന കാരണം സമൂഹത്തിലെ പിതൃത്വ അധികാരങ്ങളും മാടമ്പി രീതികളുമാണ്. പുരുഷകേന്ദ്രീകൃതമായ ഈ വ്യവസ്ഥിതി സ്ത്രീകളെ ചവിട്ടിയരക്കുന്നതിന് കാരണമാകുന്നു. കുടുംബത്തിലും സമുദായത്തിലും സമൂഹത്തിലും സ്ത്രീകള്‍ രണ്ടാംകിട പൗരന്‍മാരായിട്ടാണ്. മാനസികവും ശാരീരികവുമായ പീഡനങ്ങള്‍, പെണ്‍കുട്ടികള്‍ ജനിക്കുന്നതിന് മുമ്പോ ശേഷമോ അവരെ കൊലപ്പെടുത്തുന്നത് എന്നിവയെല്ലാം ഇപ്പോഴും ഇന്ത്യയില്‍ വ്യാപകമായി നിലനില്‍ക്കുന്നു.

ലിംഗവ്യത്യാസത്തിന്റെ അടിസ്ഥാനത്തിലുള്ള അക്രമം ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത് വീടുകളിലാണ്. ഭാഷ, രാജ്യം, വര്‍ഗം സംസ്‌കാരം, സാമ്പത്തികസ്ഥിതി എന്നീ വ്യത്യാസങ്ങളില്ലാതെ ഗാര്‍ഹികപീഡനം ലോകത്തെവിടെയുമുണ്ട്. വര്‍ദ്ധിക്കുന്ന മദ്യപാനം ഗാര്‍ഹിക പീഡനങ്ങള്‍ക്ക് പ്രധാന കാരണമാണ്. ഇക്കാര്യത്തില്‍ കേരളം സകല റെക്കോഡുകളും സമീപകാലത്തുതന്നെ തകര്‍ക്കുമെന്നത് ഉറപ്പാണ്. മദ്യത്തിന് പുറമെ മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതും ഇതുവഴി സാമ്പത്തിക അരക്ഷിതാവസ്ഥയിലേയ്ക്ക് എളുപ്പം വഴുതിവീഴുന്നതും നേരിട്ടോ അല്ലാതെയോ വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്നത് സ്ത്രീകളിലാണ്. ഇത് പലപ്പോഴും ചിന്തിക്കാന്‍ പോലും പറ്റാത്ത വിധം അവരെ മാനസിക പീഡനങ്ങളിലേയ്ക്ക് തള്ളിവിടുന്നു.
ഭര്‍ത്താക്കന്‍മാരാലുള്ള ശാരീരികവും മാനസികവുമായ പീഡനം, ഭാര്യയെത്തന്നെ ബലാത്സംഗം ചെയ്യുന്ന അവസ്ഥ എല്ലാം വര്‍ദ്ധിച്ചുവരുന്നു. ഭര്‍തൃവീട്ടില്‍ നിന്നുള്ള മറ്റ് തരം പീഡനങ്ങള്‍, അമിതമായ വീട്ടുജോലികള്‍, ആരോഗ്യപ്രശ്‌നങ്ങള്‍ അവഗണിക്കപ്പെടുന്നത് എന്നിങ്ങനെ സ്ത്രീകളെ തളര്‍ത്തുന്ന കാര്യങ്ങള്‍ ഏറെയാണ്. വ്യക്തിസ്വാതന്ത്ര്യത്തിലെ വിലക്കുകള്‍, സാമൂഹികമായ ഇടപെടലുകള്‍ അനുവദിക്കാതിരിക്കല്‍, വ്യക്തിഹത്യ, സാമ്പത്തിക സ്വാതന്ത്ര്യമില്ലായ്മ, കടുത്ത അപമാനം, ഭീതി എന്നിങ്ങനെ വീട്ടില്‍ സ്ത്രീകള്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ സ്ത്രീകളുടെ മാനസികനില തന്നെ തെറ്റിക്കുന്നു.

ഉദ്യോഗസ്ഥകളായ സ്ത്രീകള്‍ ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥന്‍മാരാലും മറ്റും നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇതില്‍ പ്രധാനമായും ലൈംഗികമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള മാനസിക പീഡനങ്ങളാണ്. കടുത്ത രീതിയിലുള്ള അപവാദ പ്രചരണം, വ്യക്തിഹത്യ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. യൂണിവേഴ്‌സിറ്റികളിലെ ഗവേഷണ വിദ്യാര്‍ത്ഥിനികള്‍ അവരുടെ ഗൈഡുകളാല്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെടുന്നത്, കായികരംഗത്ത് അത്‌ലറ്റുകള്‍ അവരുടെ കോച്ചുകളില്‍ നിന്ന് നേരിടുന്ന ലൈംഗിക ഭീഷണി എന്നിവയെല്ലാം ഇപ്പോള്‍ രഹസ്യമല്ല. അടുത്തയിടെ മാതൃഭൂമി ലേഖകന്‍ എഴുതിയ ഒരു പരമ്പരയില്‍ കേരളത്തിലെ സ്‌കൂളുകളില്‍ അധ്യാപകരാല്‍ ലൈംഗിക ചൂഷണം നേരിടുന്ന പെണ്‍കുട്ടികളുടെ ഞെട്ടിക്കുന്ന കഥകളാണ് പുറത്തുവന്നത്. ലോവര്‍ പ്രൈമറി സ്‌കൂളുകളിലെ ചെറിയ കുട്ടികളെപ്പോലും പല അധ്യാപകരും വെറുതെവിടുന്നില്ല എന്നത് മന:സ്സാക്ഷിയുള്ളവരെ ഞെട്ടിപ്പിക്കുന്നതാണ്.

ഇങ്ങിനെ വീട്ടിലും ഓഫീസിലും സ്‌കൂളിലും ബസ്സിലും യൂണിവേഴ്‌സിറ്റികളിലും എന്നുവേണ്ട സകലയിടത്തും നേരിടേണ്ടിവരുന്ന പീഡനങ്ങളെ പലപ്പോഴും പുറത്തുപറയാന്‍ പോലും പറ്റാത്ത വിധം സ്ത്രീകള്‍ക്ക് രഹസ്യമാക്കിവെക്കേണ്ടിവരുന്നു. ഇതിന് പല കാരണങ്ങളുണ്ട്. ഏതെങ്കിലും തരത്തില്‍ ഇവര്‍ ഇത് പുറത്തുപറഞ്ഞാല്‍ സമൂഹം അത് ശരിയായ രീതിയിലല്ല കൈകാര്യം ചെയ്യുക. സ്വന്തം വീട്ടില്‍ നിന്നും ഭര്‍ത്താക്കന്‍മാരില്‍ നിന്ന് പോലും ഇവയെല്ലാം ഒളിക്കാന്‍ ഇവര്‍ നിര്‍ബന്ധിക്കപ്പെടുന്നു. അഥവാ ആരെങ്കിലും ഇത് പുറത്തുപറയാനോ കേസ് കൊടുക്കാനോ തുനിഞ്ഞാല്‍ വിവാഹമോചനം പോലെ ഗുരുതരമായ അവസ്ഥാ വിശേഷങ്ങളാണ് സ്ത്രീകള്‍ നേരിടേണ്ടിവരിക.

വീട്ടില്‍ നേരിടുന്ന അക്രമങ്ങള്‍ പല സ്ത്രീകളും സഹിക്കുന്നു. വിവാഹ മോചനം ഇതിനൊരു പരിഹാരമായി സാധാരണ സ്ത്രീകള്‍ കാണുന്നില്ല. പകരം ഇതൊക്കെ വിധിയാണെന്ന നിലയില്‍ സഹിക്കുന്നു. പലപ്പോഴും വളര്‍ന്നുവരുന്ന കുട്ടികളുടെ ഭാവിയെക്കുറിച്ചോര്‍ത്താണ് സ്ത്രീകള്‍ ഇതൊക്കെ സഹിക്കാന്‍ തയ്യാറാകുന്നത്. ഗാര്‍ഹിക പീഡനം കുടുംബജീവിതത്തിന്റെ ഭാഗമായി അവര്‍ അംഗീകരിക്കുന്നു.
സ്വന്തം നിലിയില്‍ വരുമാനമില്ലാത്തവരാണ് ഇക്കാര്യങ്ങള്‍ സഹിക്കുന്നതില്‍ കൂടുതലുമെന്ന് 2000ല്‍ നടത്തിയ നാഷണല്‍ ഹെല്‍ത്ത് സര്‍വേയില്‍ പറയുന്നു. എന്നാല്‍ പതുക്കെയെങ്കിലും പലരും കാര്യങ്ങള്‍ തുറന്നുപറഞ്ഞുതുടങ്ങിയിട്ടുണ്ട്. സ്ത്രീപീഡനങ്ങള്‍ തടയാന്‍ മനുഷ്യാവകാശങ്ങള്‍ ഉറപ്പുവരുത്താനും ഭരണഘടനാപരമായ അവകാശവും നിയമങ്ങളുമുണ്ടെന്ന കാര്യം മിക്ക സ്ത്രീകള്‍ക്കുമറിയില്ല. അറിയുന്നവര്‍ക്കാകട്ടെ ഇത്തരം നിയമപരിരക്ഷകള്‍ നേടിയെടുക്കുന്നതിന് ആവശ്യമായ സാമ്പത്തികാവസ്ഥയോ ബന്ധങ്ങളോ ഇല്ലതാനും. എന്നാല്‍ നിയമപരമായ സാക്ഷരത നേടുന്നതിനുവേണ്ടി സാമൂഹിക പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും സര്‍ക്കാരുമെല്ലാം നിരവധി ക്യാംപയിനുകള്‍ നടത്തുന്നത് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. ഈ സഹായങ്ങള്‍ സ്ത്രീകളെ കൂടുതല്‍ ആത്മവിശ്വാസമുള്ളവരാക്കി മാറ്റുന്നുണ്ട്. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ നിയമത്തിന്റെ പ്രയോജനം ജോലിക്കാര്‍ക്ക് ലഭിക്കുന്നത് തടയാന്‍ ശ്രമിക്കുന്നുണ്ടോ, പരാതികള്‍ സ്വീകരിക്കേണ്ട സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ തുടങ്ങിയവ അധികൃതരുടെ നിരന്തരമായ മേല്‍നോട്ടം ആവശ്യമായ കാര്യങ്ങളാണ്.

അതിക്രമങ്ങള്‍ക്കെതിരെ പരാതിപ്പെടുന്നവര്‍ക്ക് ഏത് തൊഴിലിടത്തിലായാലും, സംരക്ഷണം ഉറപ്പാക്കുന്നതെങ്ങനെയെന്നതാണ് മറ്റൊരു പ്രശ്‌നം. ഇതിനുള്ള വഴികള്‍ കണ്ടെത്താന്‍ വിശദമായ ചര്‍ച്ച വേണ്ടിവരും. ഇക്കാര്യത്തില്‍ ബോധവത്കരണ പരിപാടികളും വ്യാപകമാക്കിയേ മതിയാകൂ. സ്ത്രീകളുടെ അന്തസ്സും വ്യക്തിത്വവും സംരക്ഷിക്കുന്നതിന് കൂടുതല്‍ നിയമങ്ങള്‍ അനിവാര്യമാകുന്ന സ്ഥിതിവിശേഷം പൊതുസമൂഹത്തിന് ആത്മപരിശോധനയ്ക്ക് പ്രേരകമാകണം. പൊതുവെ സ്ത്രീകള്‍ നേരിടുന്ന വിവേചനവും അവഗണനയും അവര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനും ഇടയാക്കുന്നുണ്ട്. നിയമം കൊണ്ടുവരുന്നതിനൊപ്പം, സമൂഹത്തിന് സ്ത്രീകളോടുള്ള കാഴ്ചപ്പാടില്‍ മാറ്റം വരുത്താനുള്ള പരിശ്രമങ്ങളും ഊര്‍ജിതമാക്കുകയാണ് വേണ്ടത്.
2005ല്‍ കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ ഗാര്‍ഹിക പീഡന നിയമം വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാന്‍ പര്യാപ്തമാണ്.
നിസ്സഹായത, ഭയം, സമ്മര്‍ദം, ഭീഷണി, അപമാനം തുടങ്ങിയ കാരണങ്ങളാല്‍ പീഡനശ്രമങ്ങളെ ചെറുക്കാനാവാതെ വിഷമിക്കുന്ന സ്ത്രീകള്‍ ധാരാളം ഉണ്ട്. പരാതികള്‍ ഉണ്ടായാല്‍ത്തന്നെ നിയമങ്ങളിലെ പഴുതുകള്‍ ഉപയോഗിച്ച് കുറ്റവാളികള്‍ പലപ്പോഴും രക്ഷപ്പെടുന്നു. പരാതിപ്പെട്ടതിന്റെ പേരില്‍ സ്ത്രീകള്‍ പ്രതികാരനടപടികള്‍ നേരിടേണ്ടിവരുന്നതും അസാധാരണമല്ല.
നിയമങ്ങളില്ലാത്തതല്ല നടപ്പാക്കുന്നതില്‍ വരുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും വീഴ്ചകളുമാണ്, പല മേഖലകളിലും ആശാസ്യമല്ലാത്ത സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനു പ്രധാന കാരണം.
ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ 2010 നവംബര്‍ നാലിന് അംഗീകാരം നല്‍കിയിരുന്നു. ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പരാജയപ്പെടുന്ന തൊഴില്‍ ദാതാവിന് 50,000 രൂപവരെ പിഴ ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. 'ജോലിസ്ഥലത്തെ ലൈംഗികാതിക്രമത്തില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം- 2010' എന്നാണ് പുതിയ നിയമത്തിന്റെ പേര്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, അസംഘടിതമേഖലയടക്കമുള്ള സ്വകാര്യ തൊഴില്‍മേഖല എന്നിവയെല്ലാം ഈ നിയമത്തിന്റെ കീഴില്‍ വരും. എന്നാല്‍ ഗാര്‍ഹിക ജോലിക്കാര്‍ ഈ നിയമത്തിന്റെ പരിധിയില്‍ പെടില്ല. കോളേജുകളിലെയും സര്‍വകലാശാലകളിലെയും ഗവേഷണവിദ്യാര്‍ഥികള്‍, മറ്റു വിദ്യാര്‍ഥികള്‍, ആസ്​പത്രികളില്‍ കഴിയുന്ന രോഗികള്‍ തുടങ്ങിയവര്‍ക്കും നിയമപരിരക്ഷ ലഭിക്കും. നിയമത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ സ്ഥാപനങ്ങളിലും ലൈംഗികാതിക്രമം സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിന് സമിതികള്‍ രൂപവത്കരിക്കണം.

ലിംഗസമത്വവും ജീവിക്കുന്നതിനും തൊഴിലെടുക്കുന്നതിനുമുള്ള തുല്യാവസരവും യാഥാര്‍ഥ്യമാക്കുന്നതിന് ഈ ബില്‍ സഹായിക്കും. ജോലിസ്ഥലത്തെ സുരക്ഷിതത്വബോധം കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷത്തിനും അതുവഴി സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനും സഹായകമായിരിക്കും ഈ ബില്‍.

ശാരീരികമായ സ്​പര്‍ശം, ശാരീരിക ബന്ധത്തിനുള്ള ശ്രമം, അതിനുള്ള അഭ്യര്‍ഥനയോ ആവശ്യമോ, മറ്റേതെങ്കിലും ലൈംഗികാവശ്യങ്ങള്‍ ഉന്നയിക്കുക, ലൈംഗികചുവയുള്ള സംഭാഷണങ്ങള്‍ നടത്തുക, നഗ്‌നചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക, മറ്റേതെങ്കിലും തരത്തില്‍ അനാശാസ്യമായ ശാരീരികമോ വാചികമോ അല്ലാതെയോ ഉള്ള പരാമര്‍ശങ്ങള്‍ നടത്തുക തുടങ്ങിയവയെ ലൈംഗികാതിക്രമമായി കണക്കാക്കും.
ഇതുകൂടാതെ, സ്ത്രീകള്‍ക്ക് ജോലി നല്‍കുന്നതിന് പകരമായി ലൈംഗികബന്ധത്തിന് ആവശ്യപ്പെടുക, നിരസിക്കപ്പെട്ടാല്‍ ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തുക, ജോലി ചെയ്യാനാവാത്ത വിധത്തില്‍ മോശമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയവയും തൊഴില്‍സ്ഥലത്തെ ലൈംഗികാതിക്രമമായി ചിത്രീകരിക്കപ്പെടും.

തൊഴിലാളികളായ സ്ത്രീകള്‍ക്കുമാത്രമല്ല ഈ നിയമത്തിന്റെ പരിരക്ഷ ലഭിക്കുക. ജോലിസ്ഥലത്തെത്തുന്ന കക്ഷികള്‍,

ഉപഭോക്താക്കള്‍, അപ്രന്‍റീസ് തൊഴിലാളികള്‍, താത്കാലിക ജീവനക്കാര്‍, ദിവസക്കൂലി ജോലിക്കാര്‍ എന്നിവര്‍ക്കും ഈ ബില്ലിന്റെ സംരക്ഷണം ലഭിക്കും. വ്യത്യസ്ത തൊഴില്‍മേഖലകളിലേക്ക് ആത്മവിശ്വാസത്തോടെ കൂടുതല്‍ സ്ത്രീകള്‍ കടന്നുവരാന്‍ തയ്യാറാകുമെന്നതാണ് ഈ ബില്ലിന്റെ ഒരു നേട്ടം.

1999 ഡിസംബര്‍ 17ന് ഐക്യരാഷ്ട്രസഭ എല്ലാ വര്‍ഷവും നവംബര്‍ 25 സ്ത്രീകള്‍ക്കെതിരായ അക്രമം ഇല്ലായ്മ ചെയ്യാനുള്ള അന്താരാഷ്ട്രദിനമായി പ്രഖ്യാപിച്ചു. ഈ ദിവസം അന്താരാഷ്ട്ര സംഘടനകളും സര്‍ക്കാരിതര അസോസിയേഷനുകളും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനുള്ള ബോധവത്കരണ ക്യാംപയിനുകള്‍ സംഘടിപ്പിക്കുന്നു. 1981 മുതല്‍ വനിതാ സാമൂഹിക പ്രവര്‍ത്തകര്‍ അക്രമത്തിനെതിരായ ദിവസമായി ആചരിച്ച്‌പോരുന്നു. 1960ല്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ ഈ ദിവസം ഭരണകൂടത്താല്‍ കൊല്ലപ്പെട്ട വനിതാ സാമൂഹിക പ്രവര്‍ത്തകരുടെ സ്മരണാര്‍ത്ഥമാണ് നവംബര്‍ 25 സ്ത്രീകള്‍ക്കെതിരായ അക്രമം ഇല്ലായ്മ ചെയ്യാനുള്ള ദിനമായി ആചരിക്കാന്‍ തിരഞ്ഞെടുത്തതിന് കാരണം.

പണ്ട്‌ പെണ്‍കുട്ടികള്‍ 16 വയസ്സാകുമ്പോഴേക്കും

പണ്ട്‌ പെണ്‍കുട്ടികള്‍ 16 വയസ്സാകുമ്പോഴേക്കും വിവാഹിതരാകാറുണ്ടായിരുന്നു. എന്നിരുന്നാലും വിവാഹത്തോടുകൂടി ആ കുട്ടികള്‍ ഉത്തരവാദിത്തബോധമുള്ള വീട്ടുകാരികളാകുന്നത്‌ പ്യൂപ്പയില്‍ നിന്ന്‌ പുറത്തുവരുന്ന ഒരു ചിത്രശലഭം പോലെ അനായാസമായിരുന്നു. ഇന്നിപ്പോള്‍ കുട്ടികള്‍ വിദ്യാഭ്യാസം കഴിഞ്ഞ്‌ അതിനനുസരിച്ച്‌ ഒരു ജോലിയും നേടിക്കഴിഞ്ഞാണ്‌ കല്ല്യാണപ്പന്തലില്‍ എത്തുന്നത്‌. എന്നാലോ ഈ കുട്ടികള്‍ക്കൊന്നും ഒരു കുടുംബജീവിതം കൊണ്ടുനടക്കാനുള്ള പക്വതയും പ്രായോഗികപരിജ്ഞാനവും കുറവായിട്ടാണ്‌ കാണുന്നത്‌. രുചികരമായി ഭക്ഷണം ഉണ്ടാക്കാനെങ്കിലും വരുന്ന പെണ്‍കുട്ടിക്ക്‌ അറിഞ്ഞാല്‍ കെട്ടുന്ന പയ്യന്‍ ഭാഗ്യവാന്‍ എന്നതാണ്‌ സത്യം. കാരണം കല്ല്യാണം കഴിഞ്ഞ്‌ ഏറെക്കഴിയുന്നതിനു മുന്‍പ്‌ രണ്ടു പേരും പൊറുതി മാറ്റുമല്ലൊ. ഭാര്യക്കും ഭര്‍ത്താവിനും ജോലിയുണ്ട്‌, ജീവിക്കുന്നത്‌ നഗരത്തിലുമാനെങ്കില്‍ വീട്ടില്‍ അടുപ്പു കത്തിക്കാറില്ല. തട്ടുകടകള്‍ മുതല്‍ നക്ഷത്രം ചൂടിയവര്‍ വരെയുണ്ടല്ലൊ വച്ചു വിളമ്പാന്‍.
വിദ്യാഭ്യാസവും സാമ്പത്തികഭദ്രതയും കൂടിയെങ്കിലും കുടുംബഭദ്രത മലയാളികള്‍ക്കിടയില്‍ കുറഞ്ഞുവരികയാണ്‌. പണ്ട്‌ അമ്മമാരും അമ്മൂമ്മമാരും ഒരു കുടുംബം കൊണ്ടുനടക്കേണ്ടത്‌ എങ്ങനെയെന്ന്‌ കുട്ടികള്‍ക്ക്‌ പറഞ്ഞും ജീവിച്ചും മനസ്സിലാക്കിക്കൊടുക്കുമായിരുന്നു. അങ്ങനെയൊന്ന്‌ ഇപ്പോള്‍ സംഭവിക്കുന്നില്ല. കുട്ടികള്‍ക്ക്‌ ഇപ്പോള്‍ കിട്ടുന്ന അറിവ്‌ സീരിയലുകളില്‍ നിന്ന്‌ കിട്ടുന്ന വികലമായ കുറെ ധാരണകളാണ്‌

ഒരു പെണ്‍കുട്ടിയെ സംബന്ധിച്ച്‌ പറഞ്ഞാല്‍ വിവാഹം അവള്‍ക്ക്‌ ഒരു രണ്ടാം ജന്മമാണ്‌. ജനിച്ചു വീഴുന്ന ഒരു കുട്ടി പഠിക്കുന്ന പോലെ അവള്‍ വീണ്ടും പഠിക്കേണ്ടി വരും പലതും. പുതിയ വീട്ടിലെ ആളുകളൂടെ സ്വഭാവം, അവിടത്തെ രീതികള്‍. അതുപോലെ വിവാഹത്തോടു കൂടി ആണ്‍കുട്ടി ഉത്തരവാദിത്വമുള്ള ഒരു ഗൃഹനാഥനാവുകയാണ്‌. എന്നാല്‍ ഈ ഉത്തരവാദിത്വങ്ങളൊക്കെ ഏറ്റെടുക്കാനുള്ള പരിശീലനം നമ്മുടെ കുട്ടികള്‍ക്ക്‌ ഇന്ന്‌ ലഭിക്കുന്നുണ്ടോ?

ദാമ്പത്യം എന്ന സ്ഥാപനം നിലവില്‍ വന്ന കാലം മുതലേ ദാമ്പത്യപ്രശ്നങ്ങളും ഉണ്ടായിരുന്നു. ഇന്ന്‌ ഏതു ഭാഷയിലായാലും ദാമ്പത്യജീവിതത്തെക്കുറിച്ചുള്ള പുസ്തകങ്ങളുടെ ബാഹുല്യം കാണിക്കുന്നത്‌ പ്രശ്നങ്ങളുടെ ആധിക്യത്തെയാണ്‌. പണ്ടത്തെ കാലവും ഇന്നത്തെ കാലവും തമ്മിലുള്ള വ്യത്യാസം, പണ്ട്‌ എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും ഇരുകൂട്ടരും അതു സഹിച്ച്‌ മുന്നോട്ട്‌ കൊണ്ടുപോകാന്‍ തയ്യാറായിരുന്നു എന്നതാണ്‌. ഇന്ന്‌ ഏറി വരുന്ന വിവാഹമോചനങ്ങളുടെ ഒരു കാരണം വിദ്യാഭ്യാസരംഗത്തും തൊഴില്‍ രംഗത്തും സ്ത്രീകള്‍ക്കിടയിലുണ്ടായ മുന്നേറ്റമാണ്‌. ഇതിന്‌ രണ്ട്‌ തലങ്ങളുണ്ട്‌: ഒന്ന്‌, അഹം എന്ന ഭാവം. വിശദമാക്കാം. ഉദ്യോഗതലത്തില്‍ മേധാവിയായ ഒരു സ്ത്രീ വീട്ടില്‍ എത്തുമ്പോള്‍ നേരെ വിപരീതമായ ഒരു ഭാഗം ഏറ്റെടുക്കാന്‍ പ്രയാസപ്പെടും. എന്തൊക്കെ പറഞ്ഞാലും നമ്മുടെ സമൂഹം ഇപ്പോഴും പുരുഷമേധാവിത്വത്തിലാണ്‌. ഇതിനേക്കാള്‍ പ്രധാനം, ഉദ്യോഗം മൂലം സ്ത്രീകള്‍ക്ക്‌ നേടാനായ സാമ്പത്തികസ്വാതന്ത്യ്‌രമാണ്‌. "പോനാല്‍ പോകട്ടും പോട" എന്ന്‌ പറയാനുള്ള ധൈര്യം അതുമൂലം സ്ത്രീകള്‍ക്ക്‌ നേടാനായി.

കണ്ണീര്‍കലശമേന്തി

മനസ്സിന്റെ തോര്‍ച്ച പ്രകാശങ്ങളില്‍
വേരൂന്നാനാവാതെ വളഞ്ഞു പുളഞ്ഞ്‌
നിലം തൊടാതെ വളരണമെന്നു കല്‍പ്പിച്ചവരെ
നാണം കെടുത്താന്‍ ചിലരൊക്കെയുണ്ട്‌.
കണ്ണീരിന്റെ നനവിനെ സുഖശീതളിമയാക്കാന്‍
മത്‌സരിക്കുന്ന കാലത്ത്‌
നിറംകെട്ടചമയങ്ങളുമായി ഞങ്ങളുണ്ട്‌
നിലം തൊടാത്ത സ്വപ്‌നമേഘങ്ങളുമായി
ആവി പറക്കുന്ന ദുഖങ്ങള്‍ക്ക്‌ കൂട്ടിരിക്കാന്‍

പെറ്റുപോയ നിശ്വാസം നിറയുന്ന
ഉമ്മറപ്പടിയില്‍ നിന്ന്‌ ഏറെ അകലെയല്ലാതെ
നെരിപ്പോടില്‍ നിന്ന്‌ മനുഷ്യത്വത്തിന്റെ
സംഗീതം പൊഴിയുമ്പോഴാണ്‌ ഞങ്ങളുണ്ടാവുന്നത്‌.

തേന്‍ പോലെ ഒഴുകേണ്ട ഉമിനീര്‍
വെറുപ്പിന്റെ ചാലുകള്‍ തീര്‍ക്കുന്ന
മുഖങ്ങളില്‍ സ്നേഹത്തിന്റെ
ചുംബനം നല്‍കാന്‍ അമ്മയ്ക്കു പകരമായി....
പച്ച നോട്ടിന്റെ തിളക്കത്തില്‍ കണ്ണിമയ്ക്കാതെ
ഇന്നും വേവും വയറിന്റെ കനല്‍ച്ചൂടാണ്‌
കണ്ണില്‍ കാരുണ്യമായി പൊഴിയുന്നത്‌.
വെയില്‍ വഴിയില്‍ കുടയുമായെത്തുവാന്‍
ഒരു താരാട്ടു താളമാവാന്‍ നിശ്വസിക്കാന്‍,
കണ്ണു നിറഞ്ഞൊന്നു കരയുവാന്‍
സ്വാന്തനത്തിന്റെ പുഞ്ചിരിപൊഴിക്കാന്‍
ഞങ്ങളുണ്ട്‌...
മറവിയുടെ ഓര്‍മ്മയുടെ ചിതല്‍പ്പുറ്റു പൊട്ടിച്ച്‌
വക്രമുഖം തെളിയുന്നതിന്‍ മുമ്പ്‌ ഉറങ്ങുക

മഞ്ഞിന്‍റെ പാദസരങ്ങള്‍


മഞ്ഞിന്‍റെ പാദസരങ്ങള്‍ ഇട്ടു പുലര്‍കാല ശോഭയോടെ ആലോലം ഒഴുകുന്ന പുഴയോട് നമുക്കില്ലേ ഒരു പ്രണയം ?
നിലാവുള്ള രാത്രികളില്‍ തനിച്ചു ഇരിക്കുമ്പോള്‍ മനസിന്‍റെ ഏതോ ഒരു കോണില്‍നിന്നും പ്രണയം ഒരു നിലാവായി തെളിയാരില്ലേയ് ?
ഒരു പക്ഷെ അത് അവന്‍റെ അല്ലെങ്കില്‍ അവളുടെ അദൃശ്യമായ ഒരു സാമിപ്യമായിരിക്കാം......
അല്ലെങ്കില്‍ പ്രണയം ആഗ്രഹിക്കുന്ന മനസിന്‍റെ വെമ്പലാവാം....
പസ്പരം പറയാന്‍ ആഗ്രഹിക്കുന്നത് നമ്മുക്കീ "പ്രണയം " കമുനിട്യിലൂടെ പന്കുവയ്ക്കാം.....
മനസ് തുറക്കാം....പന്കുവയ്ക്കാം ....ഒരു നല്ല കൂട്ടുകാരനായി, കൂട്ടുകാരിയായി....എന്താ ?
"പ്രണയം" നമ്മുടെതാണ്‌...."അറിയാനും.

എന്നെ മറക്കരുത് എന്‍റെ പ്രണയവും



ജീവിതത്തിന്‍ പാതവക്കില്‍ കണ്ട ഈ മുഖം നീ മറക്കരുത്
എനിക്ക് വേണ്ടി മറക്കരുത് മറന്നാല്‍ അത് ദൈന്യതയുടെ മുഖമാകും
കാഴ്ചകളുടെ ജാലകമായ കണ്ണട പറയും ,
ആ മുഖം കത്തിയെരിയുന്ന മെഴുകുതിരിയാണ് ...
അസ്തമിക്കാറായ സൂര്യനാണ് ...
പുലര്‍ക്കാലത്തെ മഞ്ഞു ത്തുള്ളിയാണ്...
പറയാ൯ ഞാ൯ മറന്നു സഖീ എ൯ പ്രണയം മുഴുവനും അഴകേ നിന്നോടു പറയാ൯ ഞാ൯ മറന്നു

പറയാതെ പറഞ്ഞതല്ലേ ഒരുപാട്തവണ എന്നിട്ടും നീ എന്നെ അറിഞ്ഞില്ലോ

പ്രണയം


മഞ്ഞിന്‍റെ പാദസരങ്ങള്‍ ഇട്ടു പുലര്‍കാല ശോഭയോടെ ആലോലം ഒഴുകുന്ന പുഴയോട് നമുക്കില്ലേ ഒരു പ്രണയം ?
നിലാവുള്ള രാത്രികളില്‍ തനിച്ചു ഇരിക്കുമ്പോള്‍ മനസിന്‍റെ ഏതോ ഒരു കോണില്‍നിന്നും പ്രണയം ഒരു നിലാവായി തെളിയാരില്ലേയ് ?
ഒരു പക്ഷെ അത് അവന്‍റെ അല്ലെങ്കില്‍ അവളുടെ അദൃശ്യമായ ഒരു സാമിപ്യമായിരിക്കാം......
അല്ലെങ്കില്‍ പ്രണയം ആഗ്രഹിക്കുന്ന മനസിന്‍റെ വെമ്പലാവാം....
പസ്പരം പറയാന്‍ ആഗ്രഹിക്കുന്നത് നമ്മുക്കീ "പ്രണയം " കമുനിട്യിലൂടെ പന്കുവയ്ക്കാം.....
മനസ് തുറക്കാം....പന്കുവയ്ക്കാം ....ഒരു നല്ല കൂട്ടുകാരനായി, കൂട്ടുകാരിയായി....എന്താ ?
"പ്രണയം" നമ്മുടെതാണ്‌...."അറിയാനും...മനസ് പന്കുവയ്ക്കാനും...കഥ പറയാനും, കൂട്ടുകൂടാനും,....
പയാത്ത പ്രണയങ്ങള്‍ പറയാനും....പ്രണയം...പ്രണയം....പ്രണയം.....