മനസ്സിന്റെ തോര്‍ച്ച പ്രകാശങ്ങളില്‍
വേരൂന്നാനാവാതെ വളഞ്ഞു പുളഞ്ഞ്
നിലം തൊടാതെ വളരണമെന്നു കല്‍പ്പിച്ചവരെ
നാണം കെടുത്താന്‍ ചിലരൊക്കെയുണ്ട്.
കണ്ണീരിന്റെ നനവിനെ സുഖശീതളിമയാക്കാന്‍
മത്‌സരിക്കുന്ന കാലത്ത്
നിറംകെട്ടചമയങ്ങളുമായി ഞങ്ങളുണ്ട്
നിലം തൊടാത്ത സ്വപ്‌നമേഘങ്ങളുമായി
ആവി പറക്കുന്ന ദുഖങ്ങള്‍ക്ക് കൂട്ടിരിക്കാന്‍
പെറ്റുപോയ നിശ്വാസം നിറയുന്ന
ഉമ്മറപ്പടിയില്‍ നിന്ന് ഏറെ അകലെയല്ലാതെ
നെരിപ്പോടില്‍ നിന്ന് മനുഷ്യത്വത്തിന്റെ
സംഗീതം പൊഴിയുമ്പോഴാണ് ഞങ്ങളുണ്ടാവുന്നത്.
തേന്‍ പോലെ ഒഴുകേണ്ട ഉമിനീര്‍
വെറുപ്പിന്റെ ചാലുകള്‍ തീര്‍ക്കുന്ന
മുഖങ്ങളില്‍ സ്നേഹത്തിന്റെ
ചുംബനം നല്‍കാന്‍ അമ്മയ്ക്കു പകരമായി....
പച്ച നോട്ടിന്റെ തിളക്കത്തില്‍ കണ്ണിമയ്ക്കാതെ
ഇന്നും വേവും വയറിന്റെ കനല്‍ച്ചൂടാണ്
കണ്ണില്‍ കാരുണ്യമായി പൊഴിയുന്നത്.
വെയില്‍ വഴിയില്‍ കുടയുമായെത്തുവാന്‍
ഒരു താരാട്ടു താളമാവാന്‍ നിശ്വസിക്കാന്‍,
കണ്ണു നിറഞ്ഞൊന്നു കരയുവാന്‍
സ്വാന്തനത്തിന്റെ പുഞ്ചിരിപൊഴിക്കാന്‍
ഞങ്ങളുണ്ട്...
മറവിയുടെ ഓര്‍മ്മയുടെ ചിതല്‍പ്പുറ്റു പൊട്ടിച്ച്
വക്രമുഖം തെളിയുന്നതിന്‍ മുമ്പ് ഉറങ്ങുക
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ